
കൊല്ലം സ്വദേശി അബുദാബിയില്‍ നിര്യാതനായി
കൊച്ചി: ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച മെഗാ സ്റ്റാര്‍ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നതായി റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്: ‘ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. ദൈവമേ, നന്ദി, നന്ദി.’ അസുഖവുമായി ബന്ധപ്പെട്ട പരിശോധനാ റിപ്പോര്‍ട്ടുകള്‍ അനുകൂലമെന്നാണ് പറയുന്നത്. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്കാന്‍ റിപ്പോര്‍ട്ടുകളും അനുകൂലമാണ്. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി മമ്മൂട്ടി സിനിമയില്‍ നിന്നും പൊതുരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ട് സിനിമാ ലോകം വളരെ ആവേശത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. തിരിച്ചു വരുന്ന വിവരം ആരാധകര്‍ വളരെ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയയിലും മറ്റും പങ്കു വെക്കുന്നത്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്കയാണ് മമ്മൂട്ടിയുടെ അവസാന റിലീസ്. മഹേഷ് നാരായണന് സംവിധാനം ചെയ്ത ഒരു ബിഗ് ബജറ്റ് പ്രോജക്റ്റും നവാഗതനായ ജിതിന് കെ. ജോസ് സംവിധാനം ചെയ്ത കലങ്കാവലും അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കലങ്കാവല്‍ ഉടനെ തന്നെ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മഹേഷ് നാരായണന് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ എന്നിവരുള്‍പ്പെടെയുള്ള താരനിര അണിനിരക്കും.