സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

റാസല്‍ഖൈമ: കനത്ത ചൂടില്‍ തളര്‍ന്നവശനായ അരുപതുകാരനെ റാസല്‍ ഖൈമ മലമുകളില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തി. കഠിനമായ ചൂടേറ്റു ക്ഷീണച്ച ഇയാള്‍ക്ക് ശക്തമായ മലബന്ധം അനുഭവപ്പെട്ടതായി നാഷണല്‍ ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. ജാഗ്രതാ നിര്‍ദേശം ലഭിച്ച ഉടന്‍ തന്നെ രക്ഷാസേന അദ്ദേഹത്തിന്റെ സ്ഥാനം കണ്ടെത്തുകയും രക്ഷാ വിമാനത്തില്‍ അടിയന്തര വൈദ്യ ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. നാഷണല്‍ ഗാര്‍ഡ്,റാസല്‍ ഖൈമ പൊലീസ്,നാഷണല്‍ സെന്റര്‍ ഫോര്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ എന്നിവയുടെ ഏകോപനമാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. പൊതുജനങ്ങള്‍, പ്രത്യേകിച്ച് പര്‍വത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ പൊതുസുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ പെട്ടെന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ ഗാര്‍ഡ് അധികൃതര്‍ ആഹ്വാനം ചെയ്തു.അടിയന്തര സഹായം ആവശ്യമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെര്‍ച്ച് ആന്റ് റെസ്ക്യൂ എമര്‍ജന്‍സി ഹോട്ട്ലൈനില്‍ (995) വിളിക്കണമെന്നും നാഷണല്‍ ഗാര്‍ഡ് ഓര്‍മിപ്പിച്ചു.