
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: കെഎംസിസി മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മുഹബ്ബത്ത് കി ബസാര്‍’ 26ന് രാവിലെ 10 മണി മുതല്‍ ദുബൈ അബുഹൈലിലെ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കും. ദേശീയ തലത്തിലെ സാമൂഹിക ജീവിത പരിസരങ്ങളും കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന്റെ സാമൂഹിക പശ്ചാത്തലവും ചര്‍ച്ച ചെയ്യുന്ന സാംസ്കാരിക സെമിനാറില്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച് റഷീദ്,ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ്,ജനറല്‍ സെക്രട്ടറി പിഎം അമീര്‍,ഭാരവാഹികളായ കെഎ ഹാറൂണ്‍ റഷീദ്,പികെ ശാഹുല്‍ ഹമീദ്,കെഎംസിസി സംസ്ഥാന പ്രസിഡന്റ് ്ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ഭാരവാഹികളായ പിവി നാസര്‍,സമദ് ചാമക്കാല,ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്,മറ്റു ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.
കുട്ടികളുടെ കളിറിങ്, ചിത്രരചന,വിവിധ കലാപരിപാടികള്‍,ഇശല്‍ ദുബൈയുടെ ഖവാലി, മുട്ടിപ്പാട്ട് എന്നിവ അരങ്ങേറും. സംഘാടക സമിതി യോഗം ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സക്കീര്‍ കുന്നിക്കല്‍ അധ്യക്ഷനായി. ചെയര്മാന് മുഹമ്മദ് വെട്ടുകാട് പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആര്‍വിഎം മുസ്തഫ സെക്രട്ടറി ജംഷീര്‍ പാടൂര്‍,മണ്ഡലം ഭാരവാഹികളായ ശാക്കിര്‍ വാടാനപ്പള്ളി,റഷീദ് പുതുമനശരി,നൗഫല്‍ മുഹമ്മദ്,ജാബിര്‍ മജീദ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന് ജാസി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് ഹര്‍ഷാദ് നന്ദിയും പറഞ്ഞു.