
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ സംഘടിപ്പിച്ചു
ഷാര്‍ജ: മന്നം സാംസ്കാരിക സമിതിയും യുഎഇയിലെ ആദ്യത്തെ സിവില്‍ സര്‍വീസ് ട്രെയിനിങ് സെന്ററുമായ അജ്മാന് ഐഎഎസ് ഇക്രയും സംയുക്തമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ആന്‍ഡ് ഇന്‍ട്രക്ടീവ് സെഷന് സംഘടിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റെജി മോഹനന് നായര്‍ അധ്യക്ഷത വഹിച്ചു. പ്രകാശ് നാരായണന് സ്വാഗതം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. രഘുകുമാര്‍, ഡോ. ഗോപിനാഥക്കുറുപ്പ്, ഷാജി ജോണ്‍ എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ കൈപ്പള്ളില്‍ നന്ദി രേഖപ്പെടുത്തി. മുന്‍ അംബാസിഡറും, മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ടി. പി.ശ്രീനിവാസന് ഐ.എഫ്.എസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളും രക്ഷിതാക്കളുമായുള്ള ഇന്‍ട്രക്ടീവ് സെക്ഷന്‍ മച്ചിങ്ങല്‍ രാധാകൃഷ്ണന് നിയന്ത്രിച്ചു.