
യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി മസ്കത്ത് റൂവി കെഎംസിസി
ദുബൈ: ഉലാന്‍ബാതര്‍ നടന്ന കുതിരയോട്ടത്തില്‍ യുഎഇയിലെ എന്‍ഡുറന്‍സ് റൈഡര്‍മാരായ ശൈഖ് ഖലീഫ അല്‍ ഹമീദും ഇസ്സ അല്‍ ഖിയാരിയും ‘മംഗോളിയന്‍ ഡെര്‍ബി’ എന്‍ഡുറന്‍സ് റേസില്‍ ഒന്നാമതെത്തി. ആവേശകരമായ മത്സരത്തില്‍ അമേരിക്കന്‍ റൈഡര്‍ മൈക്കല്‍ പൊള്ളാര്‍ഡും ബ്രിട്ടീഷ് റൈഡര്‍ അന്ന ബോഡനുമായി ഒന്നാം സ്ഥാനം പങ്കിട്ടു. 1,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ലോകത്തിലെ ഏറ്റവും വലിയ കുതിര സാഹസിക മത്സരം രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 വരെ എട്ട് ദിവസങ്ങളിലായി നടന്നു. ഇത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു. ആഗസ്ത് 4 ന് ആരംഭിച്ച മത്സരങ്ങള്‍ ബുധനാഴ്ച അവാര്‍ഡ് ദാന ചടങ്ങോടെ അവസാനിക്കും. അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും വലിയ തടസ്സങ്ങളും നേരിട്ടെങ്കിലും തന്റെ സഹ റൈഡര്‍ ഇസ്സ അല്‍ ഖിയാരിയോടൊപ്പം ഫിനിഷിംഗ് ലൈനിലെത്തുന്നത് തന്നെ ഒരു നേട്ടമാണെന്ന് ഷെയ്ഖ് ഖലീഫ അല്‍ ഹമീദ് പറഞ്ഞു. വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങള്‍, പര്‍വതനിരകള്‍, പച്ച താഴ്വരകള്‍, ഉരുണ്ട കുന്നുകള്‍, സമതലങ്ങള്‍, മണല്ക്കൂനകള്, നദീതടങ്ങള്‍ എന്നിവ കടന്നു വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. വെല്ലുവിളികളെ നേരിടുന്നതില്‍ ഇമാറാത്തികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞു. അതികഠിനമായ ബുദ്ധിമുട്ടുള്ള മത്സരത്തില്‍ നിന്ന് പിന്മാറാതിരിക്കുന്നതിനും അവസാനം വരെ ഓട്ടം തുടരാന്‍ കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. മംഗോളിയന്‍ കുതിരകളെ കൈകാര്യം ചെയ്യുന്നതിലെ ക്ഷീണവും ബുദ്ധിമുട്ടുകളും കാരണം നിരവധി റൈഡര്‍മാര്‍ വിവിധ ഘട്ടങ്ങളില്‍ പിന്മാറി. ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ക്ക് എട്ട് ദിവസത്തിന് ശേഷവും ഫിനിഷിംഗ് ലൈനില്‍ എത്താന്‍ കഴിഞ്ഞില്ല. സ്വന്തം കുതിരയുമായി മത്സരിക്കുന്ന മറ്റ് റേസുകളില്‍ നിന്ന് വ്യത്യസ്തമായി, അപരിചിതമായ മംഗോളിയന്‍ കുതിരകളെ കൈകാര്യം ചെയ്യുന്നതായിരുന്നു നേരിട്ട വെല്ലുവിളിയെന്ന് ശൈഖ് ഖലീഫ അല്‍ ഹമീദ് വെളിപ്പെടുത്തി. കൂടാതെ ഒരു ദിവസം ഏകദേശം 12 മണിക്കൂര്‍ കുതിരപ്പുറത്ത് നില്‍ക്കുന്നത് ഫിനിഷിംഗ് ലൈനില്‍ എത്തുന്നത് ഒരു പ്രധാന നേട്ടമാക്കി മാറ്റി.