മഞ്ഞണി കൊമ്പില്‍…ജെറി അമല്‍ദേവിന്റെ മ്യൂസിക്കല്‍ സിംഫണി ദുബൈയില്‍ ഫെബ്രു.14ന്

ദുബൈ: സംഗീത സംവിധായകന് ജെറി അമല്‍ദേവ് ഒരുക്കുന്ന ഗ്രാന്റ് മ്യൂസിക്കല്‍ സിംഫണി ഫെബ്രുവരി 14ന് ദുബൈ മംസാര്‍ ഫോക്ലോര് തിയേറ്ററില്‍ നടക്കും. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സംഗീത നിശയില്‍ മുപ്പതോളം ഗായകര്‍ പങ്കെടുക്കും. ജെറി അമല്‍ദേവിന്റെ നേതൃത്വത്തിലുള്ള മികച്ച ഓര്‍ക്കസ്ട്ര ആയിരിക്കും മ്യൂസിക്കല്‍ സിംഫണി ഒരുക്കുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാ-സംഗീത പ്രതിഭകളുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ‘സ്റ്റേജ് യുഎഇ’ ആണ് ‘മഞ്ഞണി കൊമ്പില്‍’ എന്ന പേരിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യ പാസ് മൂലമായിരിക്കുമെന്ന് സ്റ്റേജ് രക്ഷാധികാരി എന്‍.മുരളീധര പണിക്കര്‍ അറിയിച്ചു. പാസ് ലഭിക്കാന്‍-0502089123, 0506241514 എന്നീ നമ്പറുകളില്‍ വിളിക്കാം.


