
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: മന്നം സാംസ്കാരിക സമിതി യുഎഇ (മാനസ്) 2025-2026 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. രഘുകുമാര്‍ മണ്ണൂരേത്ത്(രക്ഷധികാരി),റെജി മോഹനന് നായര്‍(പ്രസിഡന്റ്),ഹരികൃഷ്ണന് നായര്‍ എംഎന്‍,സതീഷ് മണിങ്കല്(വൈസ് പ്രസിഡന്റുമാര്‍),അഖില്‍ മുരളീധരന്(ജനറല്‍ സെക്രട്ടറി),ശ്രീജിത്ത് നായര്‍,എസ് ബിജു മോന്,മധുസൂദനന് പി.(ജോയിന്റ് സെക്രട്ടറിമാര്‍),അനില്‍കുമാര്‍ കൈപ്പള്ളില്‍(ട്രഷറര്‍),വിനോദ് കുമാര്‍(ജോ.ട്രഷറര്‍),അഭിലാഷ് കുമാര്‍ പലമാറ്റം(ആര്‍ട്സ് സെക്രട്ടറി),ശ്രീജിത്ത് പിള്ള,പുഷ്പരാജ്(ജോ.ആര്‍ട്സ് സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. ഓഡിറ്ററായി മുരളി സി പിള്ളയേയും വനിതാ വിഭാഗം കണ്‍വീനറായി മിനി ജയദേവനും ജോയിന്റ് കണ്‍വീനര്‍മാരായി സൗമ്യ ബിജു,രേഖാ ശങ്കര്‍ എന്നിവരെയും തിരഞ്ഞെടുത്തു. അദൈ്വത് രഘുകുമാറാണ് ബാലവേദി കണ്‍വീനര്‍. കൂടാതെ ഒമ്പതു പേരടങ്ങിയ ഉപദേശക സമിതിയും 30 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സബ്കമ്മിറ്റികളും തിരഞ്ഞെടുത്തു. രഘുകുമാര്‍ മണ്ണൂരേത്ത് വരണാധികാരിയായിരുന്നു.
ചെങ്കള പഞ്ചായത്ത് ഷാര്‍ജ കെഎംസിസി സൗജന്യ ഉംറ സിയാറത്ത് ഒരുക്കുന്നു
ഷാര്‍ജ: ചെങ്കള പഞ്ചായത്ത് ഷാര്‍ജ കെഎംസിസി കമ്മിറ്റി സൗജന്യ ഉംറ സിയാറത്ത് ഒരുക്കുന്നു. ഷാര്‍ജയില്‍ കഴിയുന്ന ചെങ്കള പഞ്ചായത്തുകാര്ക്കാണ് അവസരം. അപേക്ഷകര്‍ മുമ്പ് ഉംറ സിയാറത്ത് ചെയ്തവരാകരുത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ചെറിയ ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന. വിശദ വിവരങ്ങള്‍ക്ക്: 050 8683914, 052 5450047.