
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മാറാക്കര പഞ്ചായത്ത് കെഎംസിസി സിഎച്ച് സെന്ററിനും ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിനും വേണ്ടിയുള്ള ഒന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അബുദാബി യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന സെക്രട്ടറിയും കിക്ക് ഓഫ് മാറാക്കര ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ചെയര്‍മാനുമായ മൊയ്തുട്ടി വേളേരി അധ്യക്ഷനായി. മാറാക്കര സിഎച്ച് സെന്റര്‍ വൈസ് ചെയര്മാന് ഹംസ ഹാജി പിപി,കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂല്‍,ഭാരവാഹികളായ അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി,സാബിര്‍ മാട്ടൂല്‍,ബാസിത് കായങ്കണ്ടി,ഇടിഎം സുനീര്‍,മലപ്പുറം ജില്ലാ ഭാരവാഹികളായ മുനീര്‍ എടയൂര്‍,സിറാജ് ആതവനാട്,ഹസന് അരീക്കന്‍,സൈദ് മുഹമ്മദ് വട്ടപ്പാറ,ഷമീര്‍ പുറത്തൂര്‍,നാസര്‍ വൈലത്തൂര്‍,ഫൈസല്‍ പെരിന്തല്‍മണ്ണ,ദുബൈ കെഎംസിസി ഭാരവാഹികളായ ഫക്രു എപി,ശരീഫ് പിവി,കബീര്‍ മുത്തു,ജലീല്‍,നൗഷാദ് നാരങ്ങാടന്‍,അല്‍ഐന്‍ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി സലീം മണ്ടായപ്പുറം പങ്കെടുത്തു.
പതിനാറ് ടീമുകള്‍ പങ്കെടുത്ത ലീഗ് കം നോക്കൗട്ട് ടൂര്‍ണമെന്റില്‍ ദുബൈ മറിയുമ്മാസ് ബാവ എഫ്സി കിരീടം ചൂടി. ടൗണ്‍ ടീം പഴയങ്ങാടിയാണ് റണ്ണറപ്പ്. ടോസിലൂടെ റിവേറ വാട്ടര്‍ മൂന്നാം സ്ഥാനം നേടി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മറിയുമ്മാസിന്റെ ഇംതിയാസിനെയും മികച്ച ഗോള്‍കീപ്പറായി സഫാദിനേയും മികച്ച പ്രതിരോധ താരമായി സഫാദിനേയും തിരഞ്ഞെടുത്തു. ലത്തീഫ് എപി,ഇബ്രാഹിംകുട്ടി വട്ടപ്പാറ,അബ്ദുസ്സലാം മാസ്റ്റര്‍ കൊളത്തോള്‍,മജീദ് എടയൂര്‍,അലി കോട്ടക്കല്‍,ഫാറൂഖ് കൊണോട്ടില്, യാഹൂ പേര്‍ശന്നൂര്‍,ഒപി ശംസു പൊന്മള,സബീല്‍ പരവക്കല്‍,അഷറഫ് കെകെ ഇരിമ്പിളിയം,അസ്കര്‍ അശ്റഫി,മൊയ്ദീന്‍കുട്ടി പള്ളിമാലില്‍,ഷാജിമോന്‍ കെപി,മൊയ്ദീന്‍കുട്ടി പിപി,അഷറഫ് കുഞ്ഞാണി, ഫിറോസ് പാട്ടത്തൊടി,അബൂ ഉള്ളാട്ടില്‍ എന്നിവര്‍ ട്രോഫികളും പ്രൈസ് മണിയും സമ്മാന കൂപ്പണിലെ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.
ഫിഫാ ട്രെയിനറും കോച്ചുമായ ഷാഹിര്‍ മോന് തിരൂര്‍ കളി നിയന്ത്രിച്ചു. മലപ്പുറം ജില്ലാ കെഎംസിസി ട്രഷററും കിക്കോഫ് ടൂര്‍ണമെന്റിന്റെ ജനറല്‍ കണ്‍വീനറുമായ അഷ്റഫലി പുതുക്കുടി സ്വാഗതവും കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റും കിക്കോഫ് ടൂര്‍ണമെന്റിന്റെ ട്രഷററുമായ റാഷിദ് തൊഴലില്‍ നന്ദിയും പറഞ്ഞു.