
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയുമായി സഹകരിച്ച് വ്യാപാര വ്യവസായ മേഖലകളില്‍ സുസ്ഥിരമായ ബിസിനസ് വികസനത്തന് പദ്ധതികളാകാന് അവസരമൊരുക്കി ഇന്നോവേറ്റീവ് ബിസിനസ് അസോസിയേഷന് സംഘം ദുബൈയില്‍. വിദ്യാഭ്യാസം,ടെക്നോളജി,ആരോഗ്യം, ഹോട്ടല്‍,ടൂറിസം,നിര്‍മാണം,മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബിസിനസ് സംരംഭങ്ങളില്‍ നേരത്തെ നിക്ഷേപിച്ച പങ്കാളികള്‍ക്കായി സുരക്ഷിതവും സുസ്ഥിരവുമായ പദ്ധതികളും അവസരങ്ങളുമാണ് അവതരിപ്പിക്കുന്നത്.
നിക്ഷേപകരുമായി വികസന സാധ്യതകള്‍ പങ്കുവക്കുക,വിദ്യാഭ്യാസ,വ്യാപാര മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുക,ബ്രാന്‍ഡിങ്,മാര്‍ക്കറ്റിങ് മേഖലകളില്‍ നൂതന പദ്ധതികള്‍ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഐബിഎ സംഘത്തിലെ ബിസിനസ് വിദഗ്ധര്‍ ദുബൈയിലെത്തിയത്. മര്‍കസ് നോളജ് സിറ്റി പ്രൊജക്ടിലെ എല്ലാ ബിസിനസ് സംരംഭങ്ങളും ഇതിനകം വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള നിരവധി സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കാനും സംഘത്തിന് പദ്ധതിയുണ്ട്. ഉപരിപഠനം ലക്ഷ്യംവക്കുന്ന രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിരവധി അവസരങ്ങളാണ് ഈ വിദഗ്ധ സംഘം പരിചയപ്പെടുത്തുന്നത്. മര്‍കസ് നോളജ് സിറ്റിയുടെ ഒന്നാം ഘട്ട വിജയത്തിന് ശേഷം ഇന്നോവേറ്റീവ് ബിസിനസ് അസോസിയേഷന് ഒരുക്കുന്ന പുതിയ അവസരങ്ങളും ഉപയോഗപ്പെടുത്താം. മര്‍കസ് നോളജ് സിറ്റിയിലെ ബിസിനസ് നേതൃത്വത്തിന്റെ കാര്‍മികത്വത്തില്‍ രൂപം കൊണ്ട പ്രൊഫഷണല്‍ കൂട്ടായ്മയാണ് ഇന്നോവേറ്റീവ് ബിസിനസ് അസോസിയേഷന്. ദുബൈ,അബുദബി, ഷാര്‍ജ എന്നിവിടങ്ങളിലായി വിവിധ പരിപാടികളില്‍ സംഘം പങ്കെടുക്കും. ഐബിഎ ചെയര്‍മാനും ടൈഗ്രിസ് വാലി മാനേജിങ് ഡയരക്ടറുമായ ഡോ.മുഹമ്മദ് ശരീഫ്,കണ്‍വീനറും ഫെസ് ഇന്‍ ഹോട്ടല്‍ മാനേജിങ് ഡയറരക്ടറുമായ എംകെ ഷൗക്കത്ത് അലി,ഭാരവാഹികളായ ടെലന്റ് മാര്‍ക്ക് മാനേജിങ് ഡയരക്ടര്‍ ഹബീബ് റഹ്മാന്,എയിമര്‍ മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് മോന്,ഹോഗര്‍ ടെക്നോളജി ഡയരക്ടര്‍ മുഹമ്മദ് നാസിം പാലക്കല്‍,ടൈഗ്രിസ് വാലി ഡയരക്ടര്‍ മുഹമ്മദ് അലി സഖാഫി,എക്കോമൗണ്ട് ഡയരക്ടര്‍ അലി അന്‍സാര്‍ സഖാഫി,ടാലെന്‍ മാര്‍ക്ക് ഡയരക്ടര്‍ മുഹമ്മദ് ഷക്കീല്‍, ഫെസ് ഇന്‍ ഡയരക്ടര്‍മാരായ മുഹമ്മദ് റിയാസ്,മുഹമ്മദ് സര്‍ഫ്രസ്,ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ഡയരക്ടര്‍ എഞ്ചിനീയര്‍ സഹല്‍ എന്നിവരാണ് സംഘത്തിലുള്ളത്.