
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
മസ്കത്ത് : ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ ബൗഷര്‍ (ഐഎസ്ബി) മൂന്നാംതരം വിദ്യാര്‍ഥിനി മര്‍വ ഫാഖിഹ്. ഹുല ഹൂപ് സ്പിന്‍ ഇനത്തിലാണ് ഈ എട്ടു വയസ്സുകാരി റെക്കോര്‍ഡ് നേടിയത്. 15 മിനുട്ടില്‍ 2325 തവണ ഹുല ഹൂപ് സ്പിന്‍ ചെയ്ത് കൊണ്ടാണ് മര്‍വ ഈ നേട്ടം കൈവരിച്ചത്. ചെസ് കളിക്കാരി കൂടിയായ മര്‍വ സിബിഎസ്ഇ ക്ലസ്റ്റര്‍ മത്സരങ്ങളില്‍ ഗോള്‍ഡ് മെഡലും സിബിഎസ്ഇ നാഷണല്‍ ചെസ് മത്സരത്തില്‍ ബ്രൗണ്‍സ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പാവറട്ടിക്കടുത്ത് വെന്മേനാട് ചക്കനാത്ത് ഹൗസില്‍ ഫാഖിഹ് ഫാറൂഖ്-ഷഹീന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മര്‍വ. സഹോദരന് ഹാഫിസ് ഫര്ഹാന് ഫാക്കിഹ് പതിനൊന്നാം വയസില്‍ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയിട്ടുണ്ട്.