ഇമാറാത്തിന്റെ നീലാകാശത്ത് വിസ്മയം തീര്‍ക്കാനൊരുങ്ങി യുണൈറ്റഡ് പി ആര് ഒ അസോസിയേഷന്
Mass killings and arrests continue in Gaza

ഗസ്സ: ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കൊലക്ക് പിന്നാലെ ഇന്നലെ 5 ഫലസ്തീന്‍കാരെ കസ്റ്റഡിയിലെടുത്തു. ഒരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഉള്‍പ്പെടെ മൂന്ന് പേരെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതിനകം 9,112 ഫലസ്തീനികള്‍ ഇസ്രാഈല്‍ ജയിലുകളില്‍ തടവിലുണ്ട്. അതിനിടെ യുദ്ധം നിര്‍ത്തണമെന്നാവശ്യപ്പെട്ട് നെതന്യാഹു സര്‍ക്കാരിനെതിരെ ജറുസലേമില്‍ ശക്തമായ സമരം തുടരുകയാണ്. ഫലസ്തീന് ജനതയെ കൂടെ നിര്‍ത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം നുസ്രത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 17 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. സ്ത്രീകളെയും കുട്ടികളെയുമാണ് കൊന്നൊടുക്കുന്നത്.