
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
കുവൈത്ത് സിറ്റി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ കെഎംസിസി മുന്‍ പ്രസിഡന്റ് കുഞ്ഞമ്മദ് പേരാമ്പ്രക്ക് കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. മഹ്ബൂലയില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ആര്‍കെ അഷ്റഫ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എംകെ അബ്ദുല്‍ റസാഖ് വാളൂര്‍ യോഗം ഉദ്ഘാടണം ചെയ്തു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ജില്ല,മണ്ഡലം നേതാക്കളായ അസീസ് നരക്കോട്ട്,റഫീഖ് എരവത്ത്,ഖലീല്‍ ടിപി,നജീം സബാഹ്,കുഞ്ഞബ്ദുല്ല എടപ്പാറ,ബഷീര്‍ മേപ്പയ്യൂര്‍,സാജിദ് കോരമ്പത്ത്,ഹമീദ് കല്ലോട് പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഷീദ് കല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുഹമദലി പുതിയോട്ടില്‍ നന്ദിയും പറഞ്ഞു.