
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
മസ്കത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ കാലമായി മസ്കത്തില് പ്രവര്‍ത്തിക്കുന്ന സുന്നി സെന്ററിന്റെ 2025ലെ പ്രവര്‍ത്തക സമിതി നിലവില്‍ വന്നു. മസ്കത്ത് സുന്നി സെന്റര്‍ മദ്റസ ഹാളില്‍ നടന്ന കണ്‍വന്‍ഷനില്‍ സക്കീര്‍ ഹുസൈന് ഫൈസി പ്രാര്‍ത്ഥന നടത്തി. എന്‍.മുഹമ്മദലി ഫൈസി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്കി.
പ്രസിഡന്റായി അന്‍വര്‍ ഹാജിയെയും ജനറല്‍ സെക്രട്ടറിയായി ഷാജുദ്ദീന്‍ ബഷീറിനെയും ട്രഷററായി അബ്ബാസ് ഫൈസിയെയും ഉപദേശക സമിതി ചെയര്‍മാനായി എന്‍.മുഹമ്മദലി ഫൈസിയെയും തിരഞ്ഞെടുത്തു. ഉമര്‍ വാഫി,മൂസ ഹാജി മത്ര,ഗഫൂര്‍ ഹാജി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജോ.സെക്രട്ടറിമാരായി റിയാസ് മേലാറ്റൂര്‍,ഷബീര്‍ അന്നാര,മുഹമ്മദ് ആരിഫ് എന്നിവരെയും മദ്റസ കണ്‍വീനറായി സലീം കോര്ണീഷിനെയും അല്‍ ബിര്‍റ് സ്കൂള്‍ കണ്‍വീനറായി മുഹമ്മദ് ജമാല്‍ ഹമദാനിയെയും തിരഞ്ഞെടുത്തു.
ഹജ്ജ് ഉംറ കണ്‍വീനറായി ബി.മുഹമ്മദിനെയും കോ.കണ്‍വീനറായി സുലൈമാന്കുട്ടിയെയും മയ്യിത്ത് പരിപാലനം സബ് കമ്മിറ്റി കണ്‍വീനറായി ഹാഷിം ഫൈസയെയും ദഅവ കണ്‍വീനറായി സക്കീര്‍ ഹുസൈന് ഫൈസിയെയും ദിക്ര് സ്വലാത്ത് സബ് കമ്മിറ്റി കണ്‍വീനറായി നിസാമുദ്ദീന്‍ ഹാജിയെയും ഐടി കണ്‍വീനറായി മുഹമ്മദ് സഫീറിനെയും ഫാമിലി ക്ലാസ് കണ്‍വീനറായി സമീല്‍ കരിയാത്തിനെയും തിരഞ്ഞെടുത്തു.
നൂറാം വാര്ഷികത്തിലേക്കടുക്കുന്ന സമസ്തയെ ശക്തിപ്പെടുത്താനും മത-സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ നടപ്പാക്കുന്ന വിപുലമായ പദ്ധതികളെ വ്യാപിപ്പിക്കാനും സംഘടനയുടെ സംഘ ശക്തിയെ ബലപ്പെടുത്താനും തീരുമാനിച്ചു.