
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
അബുദാബി: ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ദ കേരള വൈബ്’ മെഗാ ഇവന്റില്‍ ഒരുക്കുന്ന മീഡിയ കോണ്‍ഫാബ് വേറിട്ട അനുഭവമാവും. കേരളത്തിലെ മാധ്യമ സംവാദ വേദിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് ഒക്ടോബര്‍ 4ന് വൈകുന്നേരം 3 മണിക്ക് കോണ്ഫാബില് അണിനിരക്കുന്നത്. നിലപാടുകളുടെ രാഷ്ട്രീയം ചങ്കൂറ്റത്തോടെ അവതരിപ്പിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി പരിപാടി ഉദ്ഘാടനം ചെയ്യും. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ മോഡറേട്ടറായിരിക്കും. സി.ദാവൂദ്, വിനു വി ജോണ്‍, നിഷ പുരുഷോത്തമന്, രാജീവ് ശങ്കരന്, അന്‍സാരി സുഹ്രി വേദിയിലെത്തും. ടെലിവിഷന്‍ സ്ക്രീനിലും സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചകളില്‍, വാര്ത്താഅവതരണത്തില്, നിറഞ്ഞു നില്ക്കുന്ന ഇവര്‍ നേരിട്ട് സംവദിക്കാന്‍ നമുക്ക് മുന്നിലെത്തുകയാണ്. മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മികതയും സര്‍ഗാത്മക നിലപാടുകളും കോണ്ഫാബില് ചര്‍ച്ചയാവും.