
സെന്ട്രല് പോയിന്റില് നിന്നും ലൈഫ് ഫാര്മസിയിലേക്ക് നേരിട്ട് മെട്രോ
ദുബൈ: മാധ്യമ സാക്ഷരത പാഠ്യവിഷയമാക്കി സമൂഹത്തില് മാധ്യമ സംസ്ക്കാരം ഉയര്ത്തണമെന്ന് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി മീഡിയ വിങ് സംഘടിപ്പിച്ച മാന്യതയുടെ മാധ്യമ സീമ എക്കോ മീഡിയ സിമ്പോസിയം അഭിപ്രായപ്പെട്ടു. എക്കോ മീഡിയ സിമ്പോസിയത്തില് മീഡിയ വിങ് ചെയര്മാന് മുജീബ് കോട്ടക്കല് അധ്യക്ഷത വഹിച്ച. ദുബൈ ടെലിവിഷന് ഡയറക്ടര് ഈസ്സ അല് മറി ഉദ്ഘാടനം നിര്വഹിച്ചു. ചോദ്യം ചെയ്യുമ്പോഴാണ് വ്യവസ്ഥകളില് ശുദ്ധീകരണം സംഭവിക്കുന്നത്. മാധ്യമ ലോകവും ചോദ്യം ചെയ്യപ്പെടണം. ചോദ്യം ചെയ്യാനുള്ള ധൈര്യം സമൂഹം നേടിയെടുത്ത ധീരതയാണെന്നും മാധ്യമ പ്രതിനിധികള് അഭിപ്രായപ്പെട്ടു. ആകാശവാണി മുന് അവതാരകന് ഹഖീം കൂട്ടായി, എന്ടിവി ചെയര്മാന് മാത്തുക്കുട്ടി കടോണ്, മീഡിയ വണ് പ്രിന്സിപ്പല് കറസ്പോണ്ടന്റ് ഷിനോജ് കെ ഷംസുദ്ധീന് തുടങ്ങിയവര് പങ്കെടുത്തു. മീഡിയ വിങ് കണ്വീനര് ഷരീഫ് മലബാര് മോഡറേറ്ററായി. ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ അബ്ദുല് ഖാദര് അരിപ്പാമ്പ്ര, മുഹമ്മദ് പട്ടാമ്പി, ചെമുക്കന് യാഹൂമോന് ഹാജി, ആര് ഷുക്കൂര്, ജില്ല ഭാരവാഹികളായ നൗഫല് വേങ്ങര, സക്കീര് പാലത്തിങ്ങല്, മുഹമ്മദ് വള്ളിക്കുന്ന്, ലത്തീഫ് തെക്കഞ്ചേരി, നാസര് എടപറ്റ, മൊയ്തീന് പൊന്നാനി, നാസര് കുറുമ്പത്തൂര്, നജ്മുദ്ദീന്, ഇബ്രാഹിം വട്ടംകുളം എന്നിവരും പങ്കെടുത്തു. മീഡിയ വിങ് ഭാരവാഹികളായ സഹീര് ഹസ്സന്, ബഷീര് കാരാട്, ബാദുഷ കല്ലായി, വാഹിദ് സിംബോസിയത്തിന് നേതൃത്വം നല്കി. ഷരീഫ് പിവി കരേക്കാട് സ്വാഗതവും അഷ്റഫ് പരി നന്ദിയും പറഞ്ഞു.