ഇമാറാത്തിന്റെ നീലാകാശത്ത് വിസ്മയം തീര്‍ക്കാനൊരുങ്ങി യുണൈറ്റഡ് പി ആര് ഒ അസോസിയേഷന്

എംഇഎസ് അസ്മാബി കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഗമം ‘അസ്മാനിയ’ ശ്രദ്ധേയമായി
ദുബൈ: ആട്ടിയോടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓടിപ്പോകാതെ സാമ്പത്തികരംഗത്തടക്കം ഇന്ത്യയില്‍ നിര്‍ണായക ശക്തിയാകാനാണ് മുസ്ലിംകളടക്കം പിന്നാക്കവിഭാഗങ്ങള്‍ ശ്രമിക്കേണ്ടതെന്ന് പ്രവാസി വ്യവസായി ഡോ. ഗള്‍ഫാര്‍ പി. മുഹമ്മദലി പറഞ്ഞു. ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഇരുപതാംവാര്ഷികാഘോഷം ‘അസ്മാനിയ 20’25’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ നമ്മള് ബാധ്യസ്ഥരാണ്. 20 കോടിയിലേറെ വരുന്ന പിന്നാക്കവിഭാഗങ്ങള്‍ ഇന്ത്യയിലെ സാധ്യതകള്‍ തിരിച്ചറിയണമെന്നും നിക്ഷേപത്തിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ ബിസിനസ് തുടങ്ങുന്നത് കൂടുതല്‍ എളുപ്പവും ,ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചവുമായിരിക്കാം. എന്നാല്‍, ദീര്‍ഘാകാലാടിസ്ഥാനത്തില്‍ പ്രവാസികള്‍ കേരളത്തിലടക്കം കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. തൃശൂരിന്റെ തീരദേശത്ത് വിപ്ലവകരമായ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായ സ്ഥാപനമാണ് എം.ഇ.എസ്. അസ്മാബി കോളേജെന്ന് അദ്ദേഹം പറഞ്ഞു. പൂര്വിദ്യാര്ഥികളായ എംഇഎസ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീന്, ഡിഎസ്എല്‍ ഷിപ്പിംഗ് കമ്പനി സ്ഥാപകന്‍ അഹമ്മദ് ഷബീര്‍, സംസ്ഥാന പുരസ്കാരം നേടിയ തിരക്കഥാകൃത്ത് പി.എസ് റഫീക്, സമ്മേളന വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ അതിഥികളായിനാട്ടില് നിന്നെത്തിയ അസ്മാബി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ റഫീക്, റൗമി, സ്റ്റാര്‍ സിംഗര്‍ ഫെയിം ജാസിം മുഹമ്മദ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘ഇരുപതിന് നിറവില്‍’ എന്ന സുവനീര്‍ എംഇഎസ് ജനറല്‍ സെക്രട്ടറി,കെ കെ കുഞ്ഞുമൊയ്തീന്, എംഇഎസ് അലുംനി സംസ്ഥാന പ്രസിഡന്റ് ഡോ. കെപി സുമേധന് എന്നിവര്‍ പ്രകാശനം ചെയ്തു. നസീറുദ്ദീന്‍ (ഒമാന്‍), നസീര്‍ അലി (യുകെ) എന്നിവര്‍ ആദ്യകോപ്പി സ്വീകരിച്ചു. യുഎഇ യിലെ വ്യാവസായിക മേഖലകളില്‍ സജീവമായ അസ്മാബി കോളേജ് പൂര്‍വവിദ്യാര്‍ഥികളായ വി.എ ഹസ്സന് (ഫ്ലോറ ഗ്രൂപ്പ് സ്ഥാപകന്‍), വി.ഐ സലിം (സിഒഒ; ലുലു ഗ്രൂപ്പ്), പി.ബി അബ്ദുല്‍ ജബ്ബാര്‍ (എം.ഡി ഹോട്പാക്ക് ഗ്ലോബല്‍), വി.കെ ഷംസുദ്ദീന് (എം.ഡി, ഫൈന്‍ ടൂള്‍സ്), അക്കാഫ് ഭാരവാഹികളായ മുഖ്യരക്ഷാധികാരി ഐസക് പട്ടാണിപറമ്പില്‍ (മാനേജിങ് എഡിറ്റര്‍, ഖലീജ് ടൈംസ്), പ്രസിഡന്റ് ഡോ. ചാള്‍സ് പോള്‍, എംഇഎസ് അലുംനി അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.കെ നജീബ്, തുടങ്ങിയവര്‍ സംസാരിച്ചു. എഐഎംഎസ് ചെയര്മാന് കരീം വെങ്കിടങ്ങ്, സെക്രട്ടറി ഷാഫി, എം.സി ജലീല്‍, ഡോ. കാസിം, ഡോ. മജീദ്, എംഇഎസ് യുഎഇ പ്രസിഡന്റ് സി.കെ മജീദ്, അലുംനി യുഎഇ യുടെ ട്രഷറര്‍ ആരിഷ് അബൂബക്കര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അസ്മാബി യുഎഇ അലുംനി പ്രസിഡന്റ് അഡ്വ. ബക്കര്‍ അലി അധ്യക്ഷനായിരുന്നു. സിറാജ് കൊല്ലത്തുവീട്ടില്‍ സ്വാഗതവും ഇസ്ഹാക് അലി നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന് ശേഷം ക്ലാസിക് ഡാന്‍സ്, ഡാന്‍സ് ഡ്രാമ, തിരുവാതിര, ദഫ് മുട്ട്, മാര്‍ഗ്ഗംകളി,
ഒപ്പന,ഗാനമേള എന്നിവയും അരങ്ങിലെത്തി.