
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി കേരളത്തില്‍ വരുന്നതിനെക്കുറിച്ച് തര്‍ക്കവും അനിശ്ചതത്വവും. കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മെസിയുടെ വരവില്‍ ഇപ്പോള്‍ ഉറപ്പില്ലാത്ത അവസ്ഥയിലാണ്. അതേസമയം മെസി കേരളത്തിലേക്ക് വരില്ലെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ലിയോണല്‍ മെസി വരുമെന്ന് പറഞ്ഞു കായിക പ്രേമികളെ ആവേശത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കേരളത്തിലെ കായിക പ്രേമികളോടുള്ള വഞ്ചനയാണിതെന്നും മെസിയെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അല്ലെങ്കില്‍ കായികപ്രേമികളോട് മാപ്പ് പറയണമെന്നും പിഎംഎ സലാം പറഞ്ഞു. ഇടതുസര്‍ക്കാര്‍ എല്ലായ്പോഴും വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും എന്ത് കാര്യമാണ് കൃത്യമായി ചെയ്തിട്ടുള്ളതെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.
മെസി ഒക്ടോബറില്‍ കേരളത്തില്‍ വരുമെന്നാണ് കായികമന്ത്രിയും സംഘവും ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തില്‍ എത്തില്ലെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്പോണ്‍സറും വകുപ്പ് മന്ത്രിയും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇതേക്കുറിച്ച് പറയുന്നത്. മെസി ഇന്ത്യയില്‍ വരുന്നുണ്ടെങ്കില്‍ കേരളത്തില്‍ എത്തുമെന്ന് സ്പോണ്സര് ഉറപ്പിച്ച് പറയുമ്പോള്‍ സര്‍ക്കാരിന് ഇതേക്കുറിച്ച് വ്യക്തമായ അഭിപ്രായമില്ല. മെസിയെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും പണം നല്‍കിയെന്നുമാണ് സ്പോണ്സര് പറയുന്നത്. നല്ലൊരു ഫുട്ബോള്‍ സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസി എങ്ങനെ കളിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഡിസംബറില്‍ മെസി ഇന്ത്യയിലെത്തുമെങ്കിലും ഷെഡ്യൂളില്‍ കേരളം ഇടം പിടിച്ചിട്ടില്ല. ഡിസംബര്‍ 11 മുതല്‍ 15 വരെയാണ് മെസിയുടെയും ടീമിന്റെയും ഇന്ത്യ സന്ദര്‍ശനം. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നി നഗരങ്ങളില്‍ സംഘം എത്തും. കൊല്‍ക്കത്തയില്‍ എത്തുന്ന ടീം ഇന്ത്യന്‍ ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. പിന്നീട് വാങ്കഡയിലും ചില സൗഹൃദ മത്സരങ്ങളുണ്ട്. കൂടാതെ 14 ന് മുംബൈയില്‍ ബോളിവുഡ് താരങ്ങള്‍ സംബന്ധിക്കുന്ന പരിപാടികളില്‍ മെസി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.