
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: സി ടിവി ഉള്‍പ്പെടെയുള്ള പ്രമുഖ ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ വൈഷ്ണവ് ഗിരീഷ് നയിക്കുന്ന സംഗീത നിശ ഫെബ്രുവരി 8ന് വൈകുന്നേരം 6 മണി മുതല്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഗായകരായ ശിവസാഗര്‍,സന്ധ്യ വിജയന് എന്നിവരും പങ്കെടുക്കും. അബുദാബി മാര്‍ത്തോമ്മാ യുവജന സഖ്യമാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ സൗകര്യാര്‍ത്ഥം ഷാബിയയിലെ മോഡല്‍ സ്കൂള്‍,സഫീര്‍ മാള്‍,മുസ്സഫ മാര്‍ത്തോമ്മാ ചര്‍ച്ച്,അബുദാബി സെന്റ് ജോസഫ് സ്കൂളിന് അടുത്തുള്ള സെന്റ് ആന്‍ഡ്രൂസ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും വൈകുന്നേരം 4.30ന് ബസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.