
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഷാര്‍ജ: മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം വാര്‍ഷിക കുടുംബ സംഗമം ‘വിന്റര്‍ ഫെസ്റ്റ് 25’ ഷാര്‍ജാ നാഷണല്‍ പാര്‍ക്കില്‍ നടന്നു. കുട്ടികളുടെയും സ്ത്രീകളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങളും കല്ാ പ്രകടനങ്ങളും വിന്റര്‍ ഫെസ്റ്റിനെ ആകര്‍ഷകമാക്കി. ശിശുരോഗ വിദഗ്ധ സൗമ്യ സരിന് ശീതകാല ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ബോധവത്കരണം നടത്തി. പ്രഭാകരന് പന്ത്രോളി,റഹ്മാന് കാസിം,ഫൗസിയ യൂനസ്,സോഫിയ നൂര്‍,നിമ്മി ജോസ്,പ്രീന റാണി,യാസ്മിന് സഫര്‍,അനൂപ്,ശിവദാസ്,ഷാഗിന്,സജീവ്,പ്രജീഷ്,ഷരീഫ്,ബിനോ നേതൃത്വം നല്കി.