
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: അടുത്ത മാസം മുതല്‍ യുഎഇ ബാങ്കുകളിലെ മിനിമം ബാലന്‍സ് 5,000 ദിര്‍ഹമായി ഉയര്‍ത്താനുള്ള തീരുമാനം യുഎഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചു. മിനിമം ബാലന്‍സ് 3,000 ദിര്‍ഹത്തില്‍ നിന്ന് 5,000 ദിര്‍ഹമായി ഉയര്‍ത്തുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഇന്നലെ രാജ്യത്തെ മുഴുവന്‍ ബാങ്കുകള്‍ക്കും ലൈസന്‍സുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എല്‍എഫ്ഐ) സെന്‍ട്രല്‍ ബാങ്ക് നോട്ടീസ് അയച്ചു. തീരുമാനത്തിന്റെ ആഘാതം പഠിക്കുന്നതിന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മിനിമം ബാലന്‍സില്‍ വര്‍ധനവ് നടപ്പാക്കരുതെന്നാണ് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുള്ളത്. മിനിമം ബാലന്‍സ് തുക നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്ന താഴ്ന്ന,ഇടത്തരം വരുമാനക്കാരായ ആളുകള്‍ക്ക് സെന്‍ട്രല്‍ ബാങ്കിന്റെ ഇടപെടല്‍ ഏറെ അനുഗ്രഹമായിരിക്കുകയാണ്.