
ഷാര്ജ വ്യവസായ മേഖലയില് തീപിടിത്തം; വന് നാശനഷ്ടം, ആളപായമില്ല
കുവൈത്ത് സിറ്റി: പണമിടപാട് സ്ഥാപനങ്ങളായ മണി എക്സ്ചേഞ്ചുകള്ക്കു മേല് നിയന്ത്രണം കടുപ്പിക്കാന് കുവൈത്ത് വാണിജ്യ മന്ത്രാലയം നടപടി സ്വീകരിക്കുന്നു. എക്സ്ചേഞ്ച് കമ്പനികള്ക്കും സ്ഥാപനങ്ങള്ക്കുമുള്ള സമഗ്രമായ നിയന്ത്രണങ്ങള് വിശദീകരിക്കുന്ന 233ാം നമ്പര് മന്ത്രിതല തീരുമാനം കര്ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്അജീല് പറഞ്ഞു.
കുവൈത്ത് സെന്ട്രല് ബാങ്കിന്റെ(സിബികെ) നിര്ദേശങ്ങള് പണമിടപാട് സ്ഥാപനങ്ങള് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന് വാണിജ്യ മന്ത്രാലയം പരിശോധനകള് നടത്തും. പുതിയ നിയന്ത്രണങ്ങള് പ്രകാരം കറന്സി എക്സ്ചേഞ്ച്,മണി ട്രാന്സ്ഫര് സേവനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന എക്സ്ചേഞ്ച് കമ്പനികള് പണം കൈമാറ്റ പ്രവര്ത്തനങ്ങള്ക്ക് പ്രാരംഭ അംഗീകാരം ലഭിക്കുന്നതിന് വാണിജ്യ മന്ത്രാലയം വഴി കുവൈത്ത് സെന്ട്രല് ബാങ്കിന് അപേക്ഷ സമര്പ്പിക്കണം. പ്രാഥമിക അംഗീകാരം ലഭിച്ച തീയതി മുതല് നിശ്ചിത സമയപരിധിക്കുള്ളില് സെന്ട്രല് ബാങ്ക് നിബന്ധനകള് പാലിക്കാന് കമ്പനികള് ബാധ്യസ്ഥമാണ്.
എക്സ്ചേഞ്ച് കമ്പനികള്ക്ക് പുതിയ ലൈസന്സുകള് നല്കുന്നത് താല്ക്കാലികമായി നിര്ത്തി വെച്ചിട്ടുണ്ട്. സെന്ട്രല് ബാങ്ക് നിബന്ധനകള് ലംഘിക്കുന്ന കമ്പനികളുടെ ലൈസന്സുകള് സസ്പെന്റ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതാണ്.