
ശൈഖ് മുഹമ്മദിന്റെ പുതിയ പുസ്തകത്തില്‍ പൊതു ജീവിത അനുഭവങ്ങള്‍
ദുബൈ: പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് സിനിമകള്‍ മാറേണ്ടത് അനിവാര്യമാണെന്ന് നടന് ആസിഫലി. അതേസമയം പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ തെരഞ്ഞെടുക്കാനും കഴിയില്ല. ആകര്‍ഷകമായ കഥകളാണ് ന്യുജനറേഷന് ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് അനുയോജ്യമായ കഥകള്‍ ഒരുക്കുകയാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. ആസിഫലിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയായ മിറാഷിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബൈയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് പ്രചാരം വര്‍ധിച്ചതോടെ പ്രേക്ഷകര്‍ ആ മേഖലയിലെക്ക് മാറിയിട്ടുണ്ട്. എന്നാല്‍ ചില സിനിമകള്‍ ബിഗ് സ്ക്രീനില്‍ തിയേറ്ററുകളില്‍ കണ്ടാല്‍ മാത്രമെ അതിന്റെ പൂര്‍ണത ആസ്വദിക്കാന്‍ കഴിയുകള്ളൂവെന്നും ആസിഫലി പറഞ്ഞു. ജിത്തു ജോസഫ്-ആസിഫലി കൂട്ട് കെട്ടിന്റെ മലയാളത്തിലെ പുതിയ സിനിമയാണ് മിറാഷ്. സംവിധായകന് ജിത്തു ജോസഫ്, നടന് ആസിഫലി, ഹക്കീം ഷാജഹാന്, ഹന്ന റെജി കോശി എന്നിവര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ അന്വേഷണ റിപ്പോര്‍ട്ടറായാണ് ആസിഫലിയുടെ സിനിമയിലെ കഥാപാത്രം. നടി അപര്‍ണ ബാലമുരളിയുടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ളതാണ് സിനിമയിലെ കഥപാത്രം. ത്രില്ലര്‍ സസ്പെന്‍സ് സിനിമയായ മിറാഷിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മിറാഷ് സെപ്തംബര്‍ 19ന് കേരളത്തിലും ഗള്‍ഫിലുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്യും