
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: മലയാളം മിഷ ന് അബുദാബി ചാപ്റ്ററിനു കീഴില്‍ സംസ്ഥാന സ ര്‍ക്കാരിന്റെ മലയാളം മിഷന് പാഠ്യപദ്ധതി പ്രകാരം നടന്നുവരുന്ന സൗജന്യ മലയാളം പഠന ക്ലാസുകളിലേയ്ക്ക് അഡ്മിഷന് ക്ഷണിച്ചു. കേരളത്തിന് പുറത്ത് 26 സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് അറുപതിലേറെ രാജ്യങ്ങളിലുമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളം മിഷന്റെ അബുദാബി ചാപ്റ്ററിനു കീഴില്‍ നിലവില്‍ അബുദാബി,മുസഫ,ബദാസായിദ്,റുവൈസ്,ബനിയാസ് എന്നിവിടങ്ങളിലെ 102 കേന്ദ്രങ്ങളിലായി രണ്ടായിരത്തിലേറെ വിദ്യാര്‍ഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.
116 അധ്യാപകരാണ് വിവിധ കേന്ദ്രങ്ങളിലായി മലയാള ഭാഷയുടെ മാധുര്യം കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുന്നത്. മെയ് പകുതിയോടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മലയാളം മിഷന്റെ പുതിയ ബാച്ചുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 31നകം കേരള സോഷ്യല്‍ സെന്റര്‍ (02 6314455), അബുദാബി മലയാളി സമാജം(050 7884621/050 2688458), ഇന്ത്യന്‍ ഇസ്ലാമിക് സെന്റ ര്‍(026424488),ഐസിഎഫ് (0503034800),എസ്എസ്സി കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയുട്ട്(050 6402600),അല്‍ദഫ്റ(056 76233 88) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.