
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
ദുബൈ: ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിനും ആശയങ്ങളെ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ഫലപ്രദമായ പദ്ധതികളാക്കി മാറ്റുന്നതിനും ഭാവി സംരംഭകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികള്‍ മുന്നേറണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ആഗോള പ്രശസ്തി നേടിയ ദുബൈയിലെ ബിരുദ പ്രതിഭാ വികസന സംരംഭമായ ദുബൈ ബിസിനസ് അസോസിയേറ്റ്സ് (ഡിബിഎ) പ്രോഗ്രാമിന്റെ പത്താം വാര്‍ഷികാഘോഷ ചടങ്ങില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു. സൃഷ്ടിപരവും നവീകരണത്താല്‍ നയിക്കപ്പെടുന്നതുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് മാനവ മൂലധനത്തില്‍ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിബിഎ പ്രോഗ്രാമിന്റെ ലോകമെമ്പാടുമുള്ള ബിരുദധാരികളെ യുഎഇയില്‍ വെച്ചു കണ്ടുമുട്ടിയതില്‍ ശൈഖ് മുഹമ്മദ് സന്തോഷം പ്രകടിപ്പിച്ചു. അറിവില്‍ കെട്ടിപ്പടുക്കപ്പെട്ടതും നവീകരണത്താല്‍ നയിക്കപ്പെടുന്നതും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സമര്‍പ്പിതവുമായ ഭാവി രൂപപ്പെടുത്തുന്നതിന് നേടിയ അറിവും സംരംഭക കഴിവുകളും പ്രയോജനപ്പെടുത്തണമെന്നും ശൈഖ് മുഹമ്മദ് വിദ്യാര്‍ഥികളെ പ്രചോദിപ്പിച്ചു.
സൃഷ്ടിപരമായ മനസുകള്‍ക്കുള്ള പ്രധാന ലക്ഷ്യസ്ഥാനമായും സുപ്രധാന മേഖലകളിലെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ആഗോള കേന്ദ്രമായും ദുബൈയുടെ സ്ഥാനം ഭരണാധികാരി വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. മനുഷ്യ വിഭവശേഷി വളര്‍ത്തുന്നതിനും മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള നഗരത്തിന്റെ നിരന്തരമായ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു. ഭരണാധികാരിയുടെ കോടതി ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹീം അല്‍ ഷൈബാനിയും നിരവധി ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ബിസിനസ്,വിദ്യാഭ്യാസ പരിപാടികളില്‍ ഒന്നായി അറിയപ്പെടുന്ന ഡിബിഎയ്ക്ക് യുഎഇ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ബിരുദധാരികളില്‍ നിന്ന് പ്രതിവര്‍ഷം 5,500ലധികം അപേക്ഷകളാണ് ലഭിക്കുന്നത്. മാര്‍ക്കറ്റിങ്, ആശയവിനിമയം,ഇവന്റുകള്‍,ഇന്നൊവേഷന് എന്നിവയില്‍ വൈദഗ്ധ്യം നേടിയ ദുബൈ ആസ്ഥാനമായുള്ള 2009ല്‍ ആരംഭിച്ച സ്ഥാപനമായ ഫാല്‍ക്കണ്‍ കണ്‍സള്‍ട്ടന്‍സിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
ഒമ്പത് മാസത്തെ കോഴ്സ് അക്കാദമിക് പഠനത്തെ ബിസിനസ് പ്ലേസ്മെന്റുകള്‍,വ്യവസായ നെറ്റ്വര്‍ക്കിങ്,കോച്ചിങ്,സാംസ്കാരിക ഇമ്മേഴ്ഷന്‍ എന്നിവയുമായി ബന്ധപ്പെടുത്തിയാണ് കോഴ്സ് സംവിധാനച്ചിട്ടുള്ളത്. ഒമ്പത് മാസത്തെ പരിശീലന പരിപാടിക്കായി ഒമ്പത് ഇമാറാത്തികള്‍ ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നുള്ള 36 പങ്കാളികളാണ് പത്താം വാര്‍ഷികത്തില്‍ പങ്കെടുത്തത്. എമിറേറ്റ്സ്,ഡിഐഎഫ്സി,ഡിഎന്‍എ,ഡിപി വേള്‍ഡ്, ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസം (ഡിഇടി) എന്നിവയുള്‍പ്പെടെ ദുബൈ ആസ്ഥാനമായുള്ള പ്രമുഖ സംഘടനകളുമായി സഹകരിച്ചാണ് ലോക കണ്‍സള്‍ട്ടിങ് പദ്ധതികള്‍ നടപ്പാക്കന്നത്.
2014 മുതലാണ് ഇത്തരം ചടങ്ങ് ആരംഭിച്ചത്. 44 രാജ്യങ്ങളില്‍ നിന്നുള്ള 278 അസോസിയേറ്റുകള്‍ ഇതിനകം പരിപാടികളില്‍ പങ്കെടുത്തിട്ടണ്ട്. 56 യുഎഇ പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ദുബൈയിലെ 30ലധികം പ്രമുഖ കമ്പനികളുമായി സഹകരിച്ച് 140ലധികം വര്‍ക്ക് പ്ലേസ്മെന്റുകളും നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, 27 മില്യണ്‍ ഡോളറിന്റെ 84 കണ്‍സള്‍ട്ടിങ് പ്രോജക്ടുകള്‍ കൈമാറി. ഇത് ദുബൈയിയുടെ വിശാലമായ ബിസിനസ്സ് മേഖലയ്ക്ക് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചു. കൂടാതെ, അപേക്ഷകരില്‍ 30%ത്തിലധികം പേര് ക്യുഎസ് ടോപ്പ് 10 ആഗോള സര്‍വകലാശാലകളില്‍ നിന്നുള്ളവരാണ്. പിഡബ്ല്യൂസിയുടെ അക്കാദമി,കാപദേവ്,ബോണ്‍ എജ്യൂക്കേഷന്‍ എന്നിവയുള്‍പ്പെടെ മുന്‍നിര പഠന പങ്കാളികളാണ് ഡിഎബിയുടെ അക്കാദമിക്, പ്രൊഫഷണല്‍ മികവ് ഉറപ്പാക്കുന്നത്. ഇവരാണ് ലോകോത്തര പരിശീലനവും വികസനവും ഉപയോഗിച്ച് പാഠ്യപദ്ധതിയെ പിന്തുണയ്ക്കുകയും അസോസിയേറ്റുകളെ അവരുടെ പ്രൊഫഷണല്‍ കരിയറിനായി തയാറാക്കുകയും ചെയ്യുന്നത്.