
ഫുജൈറ ശൈഖ് ഖലീഫ സ്ട്രീറ്റിലെ ‘മ്യൂസിക്കല്‍ റോഡ്’ ശ്രദ്ധേയമാകുന്നു
ദുബൈ: സാമ്പത്തിക,സാമ്പത്തിക,സംരംഭക മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളില്‍ ഇമാറാത്തി പൗരന്മാരുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനായി ആരംഭിച്ച ദുബൈയിലെ ന്യൂ ഇക്കണോമി അക്കാദമി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. സ്ഥാപനത്തിലെ വൈവിധ്യമാര്‍ന്ന അക്കാദമിക് പദ്ധതികളെ കുറിച്ച് അധികൃതര്‍ അദ്ദേഹത്തിന് വിശദീകരിച്ചു നല്കി. ദുബൈ സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗെര്‍ഗാവിയും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു. ന്യൂ ഇക്കണോമി അക്കാദമിയുമായി സഹകരിച്ച് ദുബൈയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിച്ച ഫാമിലി ഫിനാന്‍ഷ്യല്‍ ലിറ്ററസി പ്രോഗ്രാമായ ‘ദുബൈ: ഹൗ ടു ബില്‍ഡ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഫോര്‍ യുവര്‍ ഫാമിലി’ എന്ന പരിപാടിയിലും ശൈഖ് മുഹമ്മദ് പങ്കെടുത്തു.
ഓരോ ഇമാറാത്തി കുടുംബവും ഐക്യം,സാമ്പത്തിക സ്ഥിരത,ഭാവിയെക്കുറിച്ചുള്ള അവബോധം എന്നിവ ആസ്വദിക്കുന്നത് കാണുക യാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദിനു മുമ്പില്‍ ന്യൂ ഇക്കണോമി അക്കാദമി സിഇഒ ഡോ.ലൈല ഫരിദൂണ് അക്കാദമിക് പദ്ധതികളും ശൈഖ ഹിന്ദ് ബിന്ത് മക്തൂം ‘കുടുംബത്തിന് എങ്ങനെ സാമ്പത്തിക സ്ഥിരത കെട്ടിപ്പടുക്കാം’ എന്ന വിഷയവും അവതരിപ്പിച്ചു.
സാമ്പത്തിക മേഖലകളില്‍ പൗരന്മാരെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകളും സാക്ഷരതയും വര്‍ധിപ്പിക്കുന്നതിനുമുള്ള സ്ഥാപനത്തിന്റെ അജണ്ടയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അക്കാദമി രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഡോ.ലൈല ഫരിദൂണ് പറഞ്ഞു. സമ്പദ്വ്യവസ്ഥ,സംരംഭകത്വം,സാമ്പത്തിക വിഭവ മാനേജ്മെന്റ് എന്നിവയില്‍ ലോകത്ത് പെട്ടെന്ന് നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പൗരന്മാരെ സജ്ജരാക്കുക എന്നതാണ് അക്കാദമിയിലെ കോഴ്സുകളുടെ ലക്ഷ്യം. സാമ്പത്തിക അവബോധം,സംരംഭകത്വം,മൂലധന വിപണികള്‍, റിയല്‍ എസ്റ്റേറ്റ്,ഭവന നിര്‍മാണ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള സിലബസാണ് അക്കാദമി പിന്തുടരുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യ ശൈഖ് ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം ആരംഭിച്ചതാണിത്.