
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
യുഎഇ സ്വദേശിവത്കരണ ഭാഗമായി 50 ദിവസം തൊഴില്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദുബൈ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി യുഎഇ മാനവ വിഭവശേഷി,സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലന്വേഷകര്‍ക്കായി ഈ വര്‍ഷം ആദ്യപകുതി വരെ സംഘടിപ്പിച്ച 50 ഓപ്പണ്‍ എംപ്ലോയ്മെന്റ് ദിനങ്ങളില്‍ പങ്കെടുത്തത് 160ലേറെ സ്വകാര്യ കമ്പനികള്‍. കമ്പനി പ്രതിനിധികള്‍ നേരിട്ട് അഭിമുഖം നടത്തിയ ഓപ്പണ്‍ എംപ്ലോയ്മെന്റില്‍ തൊഴിലന്വേഷകരുടെ ശക്തമായ പങ്കാളിത്തമാണ് കണ്ടത്. ‘നഫീസ്’ പ്രോഗ്രാം പ്ലാറ്റ്ഫോം വഴി ലഭ്യമായ തൊഴിലവസരങ്ങള്‍ ഓപ്പണ്‍ ദിനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രാദേശിക മാനവ വിഭവശേഷി വകുപ്പുകള്‍,എമിറേറ്റുകളിലുടനീളമുള്ള അയല്പക്ക കൗണ്‍സിലുകള്‍,ഹയര്‍ കോളജ് ഓഫ് ടെക്നോളജി,സായിദ് യൂണിവേഴ്സിറ്റി,ദുബൈ യൂണിവേഴ്സിറ്റി,ഫാത്തിമ കോളജ് ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്നിവയുടെ സഹകരണത്തോടെയാണ് ഓപ്പണ്‍ എംപ്ലോയ്മെന്റ് സംഘടിപ്പിച്ചത്. മന്ത്രാലയത്തിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഓപ്പണ്‍ എംപ്ലോയ്മെന്റ് സംഘടിപ്പിച്ചതെന്ന് മൊഹ്റെ നാഷണല്‍ ഹ്യൂമന്‍ റിസോഴ്സസ് എംപ്ലോയ്മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
പൗരന്മാര്ക്കും തൊഴിലുടമകള്‍ക്കും ഇടയില്‍ ഉയര്‍ന്ന സാധ്യതയും വിശ്വാസ്യതയും തെളിയിക്കുന്നതായിരുന്നു പ്രോഗ്രാം. തൊഴിലവസരങ്ങള്‍,വേതന നിലവാരം,അഭിമുഖങ്ങള്‍ക്ക് ശേഷമുള്ള നിയമന പ്രക്രിയയെക്കുറിച്ചുള്ള തുടര്‍നടപടികള്‍ എന്നിവയില്‍ മന്ത്രാലയം നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പങ്കെടുത്ത കമ്പനികള്‍ക്ക് പ്രോഗ്രാമിന്റെ ഗൗരവം ബോധ്യപ്പെടുത്താനായി. സംരംഭം വന്‍ വിജയമാക്കുന്നതില്‍ മന്ത്രാലയത്തിന് പിന്തുണ നല്കിയ പങ്കാളികള്‍ക്ക് ഫരീദ അല്‍ അലി നന്ദി അറിയിച്ചു. ഈ തുറന്ന ദിവസങ്ങള്‍ തൊഴിലാളികള്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ നല്‍കുന്നതാണ്. പ്രത്യേകിച്ച് ഇമാറാത്തികളെ നേരിട്ടുള്ള ജോലി അഭിമുഖങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രാപ്തരാക്കാനും വൈദഗ്ധ്യമുള്ളപ്രാദേശിക പ്രതിഭകളുമായി അവരെ ബന്ധിപ്പിച്ചുകൊണ്ട് എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കമ്പനികളുടെ താല്പര്യം സുഗമമാക്കാനും ഇത് സഹായകമായിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ പങ്കാളികളുമായി ഏകോപിപ്പിച്ച് അനുയോജ്യമായ തൊഴിലവസരങ്ങള്‍ തിരിച്ചറിയുന്നത് മന്ത്രാലയം തുടരുന്നു. അഭിമുഖങ്ങള്‍ യഥാര്‍ത്ഥ ഒഴിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കുന്നു. അഭിമുഖ ഫലങ്ങളും തൊഴില്‍ നിരക്കുകളും ഇത് ട്രാക്ക് ചെയ്യുകയും മികച്ച ഫലങ്ങള്‍ നേടുന്നതിനായി ഏത് വെല്ലുവിളികളെയും നേരിടുകയും ചെയ്യുന്നു. സുസ്ഥിര വികസനത്തിനും ദേശീയ സമ്പദ്വ്യവസ്ഥയ്ക്കും അര്‍ത്ഥവത്തായ സംഭാവന നല്‍കുന്നതിനുള്ള ഇമാറാത്തികളുടെ സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഓപ്പണ്‍ എംപ്ലോയ്മെന്റില്‍ പെങ്കടുക്കുത്തവരുടെ താല്പര്യം തെളിയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സ്വദേശിവത്കരണത്തെ ത്വരിതപ്പെടുത്തുന്നതിന് പ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ‘ഗുണപരമായ എമിറേറ്റൈസേഷനും നേരിട്ടുള്ള തൊഴില്‍’ സംരംഭവും പദ്ധതിക്കും തുടക്കം കുറിച്ചുണ്ട്. ദേശീയവും സാമൂഹികവുമായ ഉത്തരവാദിത്തത്തില്‍ വേരൂന്നിയ ഈ സംരംഭം സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെട്ട പങ്കാളികളിലുടനീളം ഫലപ്രദമായ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നച്.
യുഎഇയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിലൊന്നാണ് റീട്ടെയില്‍ മേഖല. സ്വദേശിവത്കരണത്തിലൂടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഇമാറാത്തികള്‍ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മാത്രമല്ല, അവരുടെ കമ്പനികളിലെ മുതിര്‍ന്ന തസ്തികകളിലേക്ക് അവര്‍ മുന്നേറിയിട്ടുണ്ടെന്നും അല്‍ അലി പറഞ്ഞു. ചില്ലറ വ്യാപാരം ഉള്‍പ്പെടെയുള്ള ലക്ഷ്യ സാമ്പത്തിക മേഖലകളെ നിയന്ത്രിക്കുന്ന ഫെഡറല്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് തുറന്ന തൊഴില്‍ ദിനങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ, ചില്ലറ വ്യാപാര മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയാണ് മൊഹ്റെയുടെ ലക്ഷ്യമെന്നും ഫരീദ അല്‍ കൂട്ടിച്ചേര്‍ത്തു.