
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി’മൈ ചന്ദ്രിക’ പ്രചാരണ സംഗമം പ്രൗഡമായി
അബുദാബി : യുഎഇയില്‍ മരുന്നുകള്‍ക്കും ഫാര്‍മസികള്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍,ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യ ജൈവ ഉത്പന്നങ്ങള്‍,സപ്ലിമെന്റുകള്‍,സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയക്കും ഫ്രീസോണുകളിലുള്ളവ ഉള്‍പ്പെടെ രാജ്യത്തിടുനീളം പ്രവര്‍ത്തിക്കുന്ന ബയോ ബാങ്കുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. നിയമം ലംഘിച്ചാല്‍ ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കും. നിയമലംഘനത്തിന്റെ കാഠിന്യമനുസരിച്ച് ലൈസന്‍സ് റദ്ദാക്കല്‍,താല്‍ക്കാലികമായി സസ്പെന്റ് ചെയ്യല്‍,അടച്ചുപൂട്ടല്‍ എന്നീ ശിക്ഷയും ലഭിക്കും. മെഡിക്കല്‍ ഉല്പന്നങ്ങളുടെ വികസനം,നിര്‍മാണം,രജിസ്ട്രേഷന്,വിലനിര്‍ണയം, കയറ്റുമതി,സര്‍ക്കുലേഷന്‍,വിതരണം,കൈവശം വെക്കല്‍,വില്‍പ്പന,വിപണനം,ഉപയോഗം എന്നിവയും നിയമത്തിന്റെ പരിധിയില്‍ വരും. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ പ്രധാന ഉത്തരവാദിത്വങ്ങളും പുതിയ നിയമത്തില്‍ വിശദീകരികരിക്കുന്നുണ്ട്.