
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
മോട്ടോര്‍ ബൈക്കില്‍ യുഎഇയില്‍ കറങ്ങി ഇമാറാത്തിനെ തൊട്ടറിഞ്ഞ് ഇന്ത്യന്‍ സംഘം. വനിതകളടങ്ങുന്ന സംഘത്തില്‍ മലയാളികളുമുണ്ട്. മുമ്പ് സിനിമകളിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും കണ്ടുകൊതിച്ചിരുന്ന യുഎഇ റോഡുകളില്‍ ബൈക്കില്‍ ചീറിപ്പായുക എന്നത് ബൈക്ക് റൈഡര്‍മാര്‍ക്ക് വലിയ ആഗ്രഹമായിരിക്കും. അത് സഫലീകരിച്ചിരിക്കുകയാണ് ഈ സംഘം. എട്ടു പേരടങ്ങുന്ന സംഘത്തില്‍ നാലു പേര് വനിതകളാണ്. നാട്ടില്‍ ബൈക്ക് റൈഡേഴ്സായ ഇവര്‍ക്ക് ഇന്ത്യക്ക് പുറത്ത് ബൈക്കോടിക്കണമെന്ന ഏറെ നാളത്തെ ആഗ്രഹമാണ് യുഎഇയുടെ മണ്ണില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജനുനവരി 31ന് ആരംഭിച്ച ഇവരുടെ പര്യടനം ഇന്ന് സമാപിക്കും. ഇതിനകം 700 കിലോമീറ്റര്‍ സഞ്ചരിച്ചതായി സംഘത്തെ നയിക്കുന്ന എറണാകുളം സ്വദേശി മുഹമ്മദ് ഇര്ഫാന് പറഞ്ഞു. ഇദ്ദേഹം ഓഫ് റോഡ് പരിശീലകനും മോട്ടോര്‍ സ്പോര്‍ട് അത്ലറ്റുമാണ്.
ഇതിനകം യുഎഇയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കവര്‍ ചെയ്തു. ദുബൈ,അബുദാബി,ഷാര്‍ജ എന്നിവിടങ്ങളും വടക്കന്‍ എമിറേറ്റുകളിലൂടെയും ചെയ്ത യാത്ര ത്രസിപ്പിക്കുന്ന അനുഭവമായിരുന്നുവെന്ന് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒറ്റച്ചക്രത്തില്‍ 5000 കി.മീറ്റര്‍ സൈക്കിളോടിച്ച് ശ്രദ്ധേയനായ പ്രഫഷണല്‍ ബൈക്ക് സ്റ്റണ്ടര്‍ കണ്ണൂര്‍ സ്വദേശി സനീദ്,മല്ലു റൈഡര്‍ എന്നറിയപ്പെടുന്ന അശ്വതി ഉണ്ണികൃഷ്ണന് വരുണ്‍ ദമ്പതികള്‍,വൈപര്‍ പൈലറ്റ്,ലൂണ്‍ വാനില,സോളോ ബൈക്ക് റൈഡിങ്ങിലൂടെ ശ്രദ്ധേയായ അസം സ്വദേശിനി പ്രിയ ഗോഗ്വായി,ഓട്ടോമൊബൈല്‍ കണ്ടന്റ് ക്രിയേറ്റര്‍ ജയ്പൂര്‍ സ്വദേശിനി ആശ്ലേഷ എന്നിവരാണ് സംഘാംഗങ്ങള്‍. യുഎഇയിലെ ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും പഠിച്ച ശേഷമായിരുന്നു യജ്ഞത്തിനിറങ്ങിയത്. കേരളത്തില്‍ ബൈക്ക് റൈഡര്‍മാര്‍ക്ക് പ്രോത്സാഹനം നല്കാന് സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ല. ചില ബൈക്ക് റൈഡര്‍മാര്‍ റോഡുകളില്‍ സ്റ്റണ്ട് കാണിക്കുന്നതിനാല്‍ ശത്രുക്കളെ പോലെയാണ് പൊതുജനങ്ങള്‍ എല്ലാവരേയും കാണുന്നതെന്നും മുഹമ്മദ് ഇര്ഫാന് പറഞ്ഞു. പക്ഷെ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും റൈഡിങ് വളരെ ആസ്വാദ്യകരമായിരുന്നു. പക്ഷെ ആവശ്യത്തിന് ടോയ്ലെറ്റ് സംവിധാനമില്ലാത്തത് പലപ്പോഴും യാത്ര ദുഷ്കരമാക്കിയതായി വനിതാ റൈഡര്‍മാര്‍ പറഞ്ഞു. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ ഒഫിഷ്യല്‍ റെന്റല്‍ പാര്‍ട്ണര്‍ ആയ റൈഡ് ഓണ്‍,യുഎഇയിലെ ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനിയായ ഡെസ്റ്റിനാരോയുമായി സഹകരിച്ചാണ് യുഎഇ മോട്ടോര്‍ സൈക്കിള്‍ ടൂര്‍ സംഘടിപ്പിച്ചത്.