
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച 13ാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ദുബൈ ഇന്റര്‍നാഷണല്‍ അവതരിപ്പിച്ച ‘ജീവന്റെ മാലാഖ’ മികച്ച നാടകമായും ജീവന്റെ മാലാഖ സംവിധാനം ചെയ്ത ഒ.ടി ഷാജഹാന് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. അഭിമന്യു വിനയകുമാര്‍ സംവിധാനം ചെയ്ത് മാസ് ഷാര്‍ജ അവതരിപ്പിച്ച ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ക്കാണ് രണ്ടാം സ്ഥാനം. ശ്രീജിത്ത് രമണന്റെ സംവിധാനത്തില്‍ അബുദാബി ശക്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ‘അബദ്ധങ്ങളുടെ അയ്യരുകളി’യും എമില്‍ മാധവിയുടെ സംവിധാനത്തില്‍ ദുബൈ അല്‍ഖൂസ് തിയേറ്റര്‍ അവതരിപ്പിച്ച ‘രാഘവന് ദൈ’യും മൂന്നാം സ്ഥാനം പങ്കിട്ടു.
‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ സംവിധാനം ചെയ്ത അഭിമന്യു വിനയകുമാര്‍ മികച്ച രണ്ടാമത്തെ സംവിധായകനായും ജീവന്റെ മാലാഖയില്‍ ഫൈസല്‍ എന്ന കഥാപാത്രത്തിന് ജീവന് പകര്‍ന്ന ഡോ.ആരിഫ് കണ്ടോത്ത് മികച്ച നടനായും രാഘവന് ദൈയിലെ ഭഗവതിയായി വേഷം കെട്ടിയ ദിവ്യ ബാബുരാജിനെ മികച്ച നടിയായും ഫെമിനിസ്റ്റ് മാനിഫെസ്റ്റോയില്‍ മകളായി അഭിനയിച്ച സാക്ഷിത സന്തോഷിനെ മികച്ച ബാലതാരമായും തിരഞ്ഞെടുത്തു. നീലപ്പായസത്തിലെ അച്ഛനായി വേഷംകെട്ടിയ ബാബുസ് ചന്ദനക്കാവാണ് മികച്ച രണ്ടാമത്തെ നടന്. ഫെമിനിസ്റ്റ് മാനിഫെസ്റ്റോയില്‍ വിവിധ കാഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്ന മിനി അല്ഫോന്സായെ രണ്ടാമത്തെ നടിയായും അമയ ജയചന്ദ്രനെ രണ്ടാമത്തെ ബാലതാരമായും തിരഞ്ഞെടുത്തു.
ജോസ് കോശി (പ്രകാശവിതാനം,ഫെമിനിസ്റ്റ് മാനിഫെസ്റ്റോ), ക്ലിന്റ് പവിത്രന്(ചമയം അബദ്ധങ്ങളുടെ അയ്യരുകളി,നീലപ്പായസം,ഫെമിനിസ്റ്റ് മാനിഫെസ്റ്റോ), അനിത ശ്രീജിത്ത്, സുമ വിപിന്‍ (വസ്ത്രാലങ്കാരം,അബദ്ധങ്ങളുടെ അയ്യരുകളി),വിജു ജോസഫ്(പശ്ചാത്തല സംഗീതം ജീവന്റെ മാലാഖ),അലിയാര് അലി (രംഗവിതാനം ജീവന്റെ മാലാഖ) എന്നിവര്‍ക്കാണ് മറ്റു അവാര്‍ഡുകള്‍. നാടകോത്സവത്തോടനുബന്ധിച്ച് നടന്ന ഏകാങ്ക നാടകരചനാ മത്സരത്തില്‍ സേതുമാധവന് പാലാഴി ഒന്നാം സ്ഥാനം നേടി. ഒരു മാസം നീണ്ടുനിന്ന നാടകോത്സവത്തില്‍ ഒമ്പത് നാടകങ്ങളാണ് രംഗത്തുണ്ടായിരുന്നത്. വിധികര്‍ത്താക്കളായ ഡോ.രാജ വാര്യര്‍,കെഎ നന്ദജന്‍ എന്നിവര്‍ നാടകങ്ങളുടെ വിശദമായ അവലോകനം നടത്തി.
ഭരത് മുരളിയുടെ നാമധേയത്തില്‍ പ്രവാസ ലോകത്ത് മുടക്കം കൂടാതെ നാടകോത്സവം സംഘടിപ്പിച്ച സംഘാടകരെ അഭിനന്ദിച്ച വിധികര്ത്താക്കാക്കാള് വഴിമാറിയ ഭാവുകത്വങ്ങളുടെ ഒട്ടേറെ രീതികളുടെ ആത്മാംശങ്ങള്‍ ഉള്‍ക്കൊണ്ട നാടകങ്ങളായിരുന്നു അരങ്ങില്‍ അവതരിപ്പിച്ച ഒട്ടുമിക്ക നാടകങ്ങളുമെ ന്ന് അഭിപ്രായപ്പെട്ടു. സാംസ്കാരിക സമ്മേളനത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ മുഖ്യാതിഥിയായി. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എകെ. ബീരാന്‍കുട്ടി അധ്യക്ഷനായി. സെന്റര്‍ ഫൈനാന്‍സ് കമ്മിറ്റി ചെയര്മാന് അഡ്വ .അന്‍സാരി സൈനുദ്ദീന്‍,അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍,ജനറല്‍ സെക്രട്ടറി ടി.വി സുരേഷ്കുമാര്‍,വേദ ആയുര്‍വേദിക് മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയരക്ട ര്‍ റിജേഷ്,ഇവര്‍ സേഫ് ഫയര്‍ ആന്റ് സേഫ്റ്റി മാനേജിങ്ങ് ഡയരക്ടര്‍ എംകെ സജീവന്, സെന്റര്‍ വനിതാ വിഭാഗം ആക്ടിങ് കണ്‍വീനര്‍ രജിത വിനോദ്,ബാലവേദി പ്രസിഡന്റ് മനസ്വിനി വിനോദ് പങ്കെടുത്തു.കലാവിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ വിധിപ്രഖ്യാപനം നടത്തി. തുടര്‍ന്ന് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും നാടകോത്സവത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും വിധികര്‍ത്താക്കള്‍ക്കുള്ള സ്നേഹോപഹാര സമര്‍പ്പണവും നടന്നു. കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും ജോ.സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍ നന്ദിയും പറഞ്ഞു.