
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഉത്സവിന് തുടക്കം;17000 കോടി രൂപയുടെ ഉല്പന്നങ്ങള്
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കി ക്ലീന്‍ചിട്ട് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സിന്റെ ന്യായീകരണ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നത്.
എഡിജിപി എം ആര് അജിത് കുമാറിനെതിരായ സ്വത്ത് ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട പരാതികളില്‍ കേരളത്തിലെ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായതിനാല്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി നല്കി അജിത്കുമാറിനെ സംരക്ഷിച്ചിരുന്നു. മുന്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ വിജിലന്‍സ് സാധ്യത വെളിപ്പെടുത്തിയതായും വിജിലന്‍സ് ഏജന്‍സിയുടെ വിശദമായ അന്വേഷണം ശുപാര്‍ശ ചെയ്തതായും സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 2024 സെപ്റ്റംബറില്‍ വിജിലന്‍സ് വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. മലപ്പുറം ഡിപിസി ക്യാമ്പില്‍ നിന്ന് വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചെടുക്കല്‍/നീക്കം ചെയ്യല്‍, ദുരുപയോഗം ചെയ്യല്‍, സാജന് സ്കറിയയ്ക്കെതിരെ അജിത് കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കുറ്റം, മലപ്പുറം മുന്‍ ഡിപിസിയും മലപ്പുറം ഡാന്‍സാഫ് ടീമിലെ അംഗവുമായ അജിത് കുമാറും സുജിത് ദാസും ചേര്‍ന്ന് പിടിച്ചെടുത്ത സ്വര്‍ണ്ണം ദുരുപയോഗം ചെയ്തെന്ന കുറ്റം, കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഒരു കൊട്ടാരസമാനമായ വീട് നിര്‍മ്മിച്ചെന്ന കുറ്റം, മലപ്പുറത്ത് അജിത് കുമാര്‍, സുജിത് ദാസ്, ഡാന്‍സാഫ് ടീം എന്നിവര്‍ സ്വത്ത് ദുരുപയോഗം ചെയ്തെന്ന കുറ്റം തുടങ്ങിയവയാണ് ഉയര്ന്നിരുന്നിരുന്നത്. 2025 ഏപ്രിലില്‍, തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിജിലന്‍സ് ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന് പകരക്കാരനായി പരിഗണിക്കപ്പെടുന്ന ആറ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അജിത് കുമാര്‍. ആര്‍എസ് നേതാക്കളുമായി രഹസ്യ യോഗം ചേരല്‍, തൃശൂര്‍ പൂരം കലക്കാന്‍ ഒത്താശ ചെയ്തുകൊടുത്തു തുടങ്ങിയ ആരോപണങ്ങളും അജിത്കുമാറിനെതിരെ നിലനില്‍ക്കുന്നുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്വേഷണം നടന്നുവരികയാണ്.