
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: മുസ്ലിംലീഗ് സൈദ്ധാന്തികനും ചരിത്രകാരനുമായ എംസി വടകര ദുബൈ കെഎംസിസിയില്‍ ഇന്ന് പ്രഭാഷണം നടത്തും. ‘മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം’ വിഷയത്തില്‍ രാത്രി 7.30നാണ് പ്രഭാഷണം. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമാണ് എംസി വടകര. സാമൂഹ്യ,രാഷ്ട്രീയ ചരിത്രം പകര്ന്നുനല്കുന്നതില് അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും നിര്‍വഹിക്കുന്ന പങ്ക് ഏറെ ശ്രദ്ധേയമാണ്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ല,ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന്,ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര,ട്രഷറര്‍ പി.കെ ഇസ്മായീല്‍,വടകര മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിപി ജാഫര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.