
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
മസ്കത്ത്: അല്‍സലാമ പോളിക്ലിനിക്കിന്റെ അല്‍ അന്‍സാബ് ബ്രാഞ്ചില്‍ ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ബോധവത്കരണം സംഘടിപ്പിച്ചു. ബ്രാഞ്ച് മാനേജര്‍ സഫീര്‍ അധ്യക്ഷനായി. മാര്‍ക്കറ്റിങ് മാനേജര്‍ ഷമീര്‍ ബാബു സ്വാഗതം പറഞ്ഞു. ഡയരക്ടര്‍മാരായ ടിടി സിദ്ദീഖ്,ഡോ.റാഷിദലി പ്രസംഗിച്ചു. ഡോ.ചന്ദ്രമോഹന് കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഡോ.നദിയ,ഡോ.സമ ബുഷ്റ എന്നിവര്‍ സ്ത്രീകളിലെ കാന്‍സര്‍ ചികിത്സയെ കുറിച്ചും ഡോ.ജയകുമാരി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചും ക്ലാസെടുത്തു.