
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്്ലിംലീഗ് സംസ്ഥാന കൗണ്‍സിലറുമായ പിവി മുഹമ്മദ് അസ്ലം പടന്നക്ക് യുഎഇ വലിയപറമ്പ് പഞ്ചായത്ത് കെഎംസിസി കമ്മിറ്റി ദുബൈ അബൂഹൈല്‍ കെഎംസിസി ഹാളില്‍ സ്വീകരണം നല്കി. സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ,ആരോഗ്യ മേഖലകളില്‍ കെഎംസിസിയുടെ സേവനം പ്രശംസനീയമാണെന്നും ദുരിതങ്ങളിലകപ്പെടുന്നവര്ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ടിസി അബ്ദുല്ല കറാമയുടെ അധ്യക്ഷനായി. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ മുഖ്യപ്രഭാഷണം നടത്തി. ജീവ കാരുണ്യ പ്രവര്ത്തകന് ഡോ.മുഹമ്മദ് ഹാരിസ് ഹാജി മൊമെന്റോ നല്കി. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് പടന്ന,സിഎച്ച് ശംസീര്‍,മുനീര്‍ കെസി,ഷാഫി എം,മുഹമ്മദലി.യു,ജബ്ബാര്‍ ടികെപി,ആസിഫ് മാടാപ്പുറം,റഹീം വികെ,ശബീറലി കൈതക്കാട്,യു.അബ്ദുല്‍ ഗഫൂര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പിപി അബ്ദുസ്സലാം സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ഹാഷിം ടികെപി നന്ദിയും പറഞ്ഞു.