
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
മസ്കത്ത് : അല്‍ ഖൂദ് ഏരിയ കെഎംസിസി കുടുംബ സംഗമം 17ന് ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ സീബ് ഫാമില്‍ നടക്കും. മുസ്ലിംലീഗ് ചരിത്ര നോവല്‍ ‘ഹാജി’യുടെ രചയിതാവും പ്രഭാഷകനുമായ എന്‍സി ജംഷീറലി ഹുദവി മുഖ്യാതിഥിയായി പങ്കെടുക്കും. ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഇന്റേണല്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ.മിര്വസ് സുല്‍ഫിക്കറലി ആരോഗ്യ പഠന ക്ലാസെടുക്കും. മെന്റലിസ്റ്റ് സുജിത്തിന്റെ മെന്റലിസം ഷോയും അരങ്ങേറും. കുട്ടികള്‍ക്കു വേണ്ടി ഫാന്‍സി ഡ്രസ്,ബട്ടണ്‍ കളക്ഷന്‍,പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരങ്ങളും സ്ത്രീകള്‍ക്കു വേണ്ടി വടംവലി,പെനാല്‍ട്ടി ഷൂട്ടൗട്ട്,ബോള്‍ പാസിങ് മത്സരങ്ങളും നടക്കും. മത്സര വിയികള്ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.