
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
അബുദാബി: ഈ മാസം ഒന്നു മുതല്‍ നാലു വരെ മിഷിഗണിലെ ഡിയര്‍ബോണിലുള്ള ഫോര്‍ഡ് കമ്മ്യൂണിറ്റി ആന്റ് പെര്‍ഫോമിങ് ആര്‍ട്സ് സെന്ററില്‍ നടന്ന അമേരിക്ക ഇന്റര്‍നാഷണല്‍ അറബിക് ബുക്,കള്‍ച്ചര്‍,ആര്‍ട്സ് എക്സ്പോ 2025ലെ അബുദാബിയുടെ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സിന്റെ പവലിയന് മികച്ച പങ്കാളിത്തത്തിനുള്ള അവാര്‍ഡ് നേടി. നാഗരിക സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്്ലാമിക സാംസ്കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനും നല്കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്.
എക്സ്പോയെ സമ്പന്നമാക്കുന്നതിലും ഡിയര്‍ബോണിലെ വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിലും കൗണ്‍സിലിന്റെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടി മേളയുടെ സംഘാടകര്‍ മുസ്ലിം കൗണ്‍സിലിന്റെ സജീവ പങ്കാളിത്തത്തിന് നന്ദി അറിയിച്ചു. എക്സ്പോയില്‍ സജീവമായി നിലകൊണ്ട കൗണ്‍സിലിന്റെ സാംസ്കാരിക പവലിയനോടൊപ്പം ചിന്തോദ്ദീപകമായ സെമിനാറുകള്‍ പരിപാടിയെ അവിസ്മരണീയമാക്കിയെന്നും ഈ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി പവലിയന് മികച്ച പങ്കാളിത്ത അവാര്‍ഡ് നല്കുന്നതില് അഭിമാനമുണ്ടെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.
പ്രഥമ എക്സ്പോയില്‍ 250 ലധികം ബൗദ്ധിക,സാംസ്കാരിക പ്രസിദ്ധീകരണങ്ങളുമായാണ് കൗണ്‍സില്‍ പങ്കെടുത്തത്. കൂടാതെ ഇസ്ലാമോഫോബിയ,അന്തര്‍ ഇസ്ലാമിക സംഭാഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ പ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന പാനല്‍ ചര്‍ച്ചകളുടെ പരമ്പരയും സംഘടിപ്പിച്ചിരുന്നു. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും സംഭാഷണം,സഹിഷ്ണുത,സഹവര്‍ത്തിത്വം എന്നിവയുടെ മൂല്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള കൗണ്‍സിലിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് അമേരിക്കയിലെ അന്താരാഷ്ട്ര പുസ്തക,സാംസ്കാരിക പ്രദര്‍ശനത്തില്‍ യുഎഇയുടെ മുസ്്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് പങ്കെടുത്തത്.