
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
ദുബൈ : കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം ‘മുസിരിസ് ഗാല 2024’ നവംബര്‍ 24ന് നടക്കും. അംഗങ്ങളുടെ കുടുംബാംഗങ്ങളൂം സുഹൃത്തുക്കളൂം പങ്കെടുക്കുന്ന ആഘോഷത്തില്‍ മത്സരങ്ങള്‍,കലാപരിപാടികള്‍,ആദരങ്ങള്‍, മോട്ടിവേഷന്‍ ക്ലാസ്,ഇശല്‍ പ്രോഗ്രാം എന്നിവ നടക്കും. പരിപാടിക്ക് രൂപംനല്കാന് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അസ്കര്‍ പുത്തന്‍ചിറ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍,സത്താര്‍ മാമ്പ്ര,മണ്ഡലം ഭാരവാഹികളായ അബ്ദുറഹ്്മാന്കുട്ടി,അഷ്റഫ് മാള,ഇബ്രാഹിം കടലായി പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സലാം മാമ്പ്ര സ്വാഗതവും ഹസീബ് കരൂപ്പടന്ന നന്ദിയും പറഞ്ഞു.