
ഫുജൈറയില്‍ നേരിയ ഭൂചലനം; നാശ നഷ്ടങ്ങളില്ല
ദുബൈ: നബദ് അല്‍ ഇമാറാത്തി വളണ്ടിയര്‍ ടീമംഗങ്ങള്‍ക്ക് ദുബൈ പ്രിയദര്‍ശിനിയുടെ ആദരം. ദുബൈ ടൈം ഗ്രാന്‍ഡ് പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പ്രിയദര്‍ശിനിയുടെ വോളിബോള്‍ ടൂര്‍ണമെന്റ് ദിവസം തുടക്കം മുതല്‍ അവസാനം വരെ സെക്യൂരിറ്റി സംവിധാനം ഒരുക്കി മത്സരം സുഗമമാക്കിയ നബദ് അല്‍ ഇമാറാത്തി വളണ്ടിയര്‍ ടീം ചെയര്മാന് ഡോ.ഖാലിദ് അല്‍ ബലുഷി,ടീം ലീഡര്‍മാരായ മുഹമ്മദ് ആസിം ദുറാനി,പാര്‍വിന്‍ മുഹമ്മദ്,ആദില്‍ താരിഖ്,അബൂബക്കര്‍ അല്‍ സലീം എന്നിവരെയും മറ്റു വളണ്ടിയര്‍ ടീമംഗങ്ങളെയും മത്സരത്തിന്റെ പ്രധാന സ്പോണ്സര്മാരെയുമാണ് ഉപഹാരവും പ്രശസ്തി പത്രവും നല്കി ആദരിച്ചത്. ദുബൈ സിഡിഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അഹമദ് അല്‍ സാബി ഉദ്ഘാടനം ചെയ്തു. ഡോ.ഖാലിദ് അല്‍ ബലുഷിയെ അദ്ദേഹം പൊന്നാട അണിയിച്ചു. പ്രസിഡന്റ് പ്രമോദ്കുമാര്‍ അധ്യക്ഷനായി. ടീം ലീഡര്‍ പവിത്രന് ബി, മുന്‍ പ്രസിഡന്റ്മാരായ സി.മോഹന്‍ദാസ്,ബാബു പീതാംബരന് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സ്വാഗതവും ട്രഷറര്‍ നന്ദിയും പറഞ്ഞു.