
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
നാദാപുരം മണ്ഡലം അബുദാബി കെഎംസിസി പാലോള്ളത്തില്‍ അഹമ്മദ് ഹാജി അനുസ്മരണവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു. മയ്യിത്ത് നമസ്കാരത്തിനും പ്രാര്‍ത്ഥനക്കും വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി നേതൃത്വം നല്കി. നാദാപുരം മണ്ഡലം പ്രസിഡന്റ് സാലി പുതുശ്ശേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സഹദ് പാലോല്‍ സ്വാഗതം പറഞ്ഞു. റഫീഖ് തിരുവള്ളൂര്‍ അഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. ‘ചെറിയ കാര്യങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെ കാണുന്ന,സല്‍കര്‍മങ്ങള്‍ കൊണ്ട് നിറഞ്ഞ പൊതുപ്രവര്‍ത്തകനായിരുന്നു അഹമ്മദ് ഹാജിയെന്നും മനസില്‍ സ്നേഹവും കരുണയും നിറഞ്ഞ മഹാവ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും റഫീഖ് തിരുവള്ളൂര്‍ പറഞ്ഞു.
ഡബ്ല്യൂഎംഒ പ്രതിനിധി അക്ബര്‍ അലി മുട്ടില്‍ യതീംഖാനയുമായുള്ള അഹമ്മദ് ഹാജിയുടെ സ്നേഹ ബന്ധവും സേവനങ്ങളും അനുസ്മരിച്ചു. അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് അഷ്റഫ് സിപി,കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജാഫര്‍ തങ്ങള്‍,സിറാജ് വാഴയില്‍,ഷമീഖ് കാസിം,ആമിര്‍ ആലക്കല്‍,അബ്ദുറഹ്മാന് ടിവിപി,ബഷീര്‍ പെരിന്തല്‍മണ്ണ പ്രസംഗിച്ചു. അഹമ്മദ് ഹാജിയുടെ നന്മകളും ധാര്‍മിക മൂല്യങ്ങളും പുതിയ തലമുറക്ക് പ്രചോദനമാകുമെന്ന് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.