സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: ബംഗ്ലാദേശിനെതിരെ ടി20 ചരിത്ര പരമ്പര വിജയം നേടിയ യുഎഇ ക്രിക്കറ്റ് ടീമിനെ യുഎഇ സഹിഷ്ണുതാ,സഹവര്‍ത്തിത്വ മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് അഭിനന്ദിച്ചു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് യുഎഇ സ്വപ്നതുല്യമായ വിജയം നേടിയത്. യുഎഇ ടീമിന്റെ മികച്ച പ്രകടനത്തിലും ചരിത്ര വിജയത്തിലും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അതിയായി സന്തോഷിക്കുന്നവെന്ന് ശൈഖ് നഹ്യാന് ബിന്‍ മുബാറക് പറഞ്ഞു. പരമ്പരയിലുടനീളം ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സപ്പോര്‍ട്ടിങ് സ്റ്റാഫും കിരീട നേട്ടത്തിനായി കഠിനാധ്വാനം ചെയ്തു.’മുഴുവന്‍ ടീമംഗങ്ങളെയും കോച്ചിനെയും സ്റ്റാഫിനെയും അഭിനന്ദിക്കുന്നു.
വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ടീമിന് കഴിയും. താരങ്ങള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളും പരിഗണനയും ഇസിബി നല്‍കും. ടി20 ഫോര്‍മാറ്റില്‍ യുഎഇ മികച്ച പ്രകടനമാണ് തുടരുന്നത്. ബംഗ്ലാദേശ് പരമ്പര വിജയം യുഎഇയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മഹത്തായ അധ്യായമാണെന്നും മന്ത്രി പറഞ്ഞു. ക്രിക്കറ്റിലെ മുന്‍ പരിചയമുള്ള ശക്തമായ ടീമുകള്‍ക്കെതിരെയുള്ള വിജയങ്ങള്‍ കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ ശക്തരായ എതിരാളികള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇത് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.