
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി’മൈ ചന്ദ്രിക’ പ്രചാരണ സംഗമം പ്രൗഡമായി
ഷാര്‍ജ : ഷാര്‍ജ കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന തൃശൂര്‍ ഫെസ്റ്റ് 2കെ25ന്റെ വിളംബരമായി നാട്ടിക മണ്ഡലം കമ്മിറ്റി ഷാര്‍ജ അല്‍ ഷാബ് വില്ലജ് ഐസ് റിങ്ങില്‍ സ്കേറ്റിങ് ട്രെയിനിങ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഖാദര്‍മോന്‍ പുതുശ്ശേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹബീബ് ഇസ്മായില്‍ സ്വാഗതം പറഞ്ഞു. നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു. സംസ്ഥാന വൈസ്പ്രസിഡന്റ് ത്വയ്യിബ് ചേറ്റുവ,സെക്രട്ടറി ഷാനവാസ് കൊടുങ്ങല്ലൂര്‍,ജില്ലാ ട്രഷറര്‍ മുഹ്സിന് മുഹമ്മദ്,വൈസ് പ്രസിഡന്റുമാരായ കബീര്‍,ഡോ.അബ്ദുല്‍ വഹാബ്,നാസര്‍ കടപ്പുറം,മണ്ഡലം ഭാരവാഹികളായ നിസാം വാടാനപ്പള്ളി,നുഫൈല്‍ കൊടുങ്ങല്ലൂര്‍,വനിതാ വിങ് ജില്ലാ,മണ്ഡലം ഭാരവാഹികളായ ഷജീല അബ്ദുല്‍ വഹാബ്,റുക്സാന മുഹ്സിന്,ഫസീല ഖാദര്‍,ഫെമി അബ്ദുസ്സലാം,റുക്സാന നൗഷാദ് പ്രസംഗിച്ചു. മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റുമാരായ ഷരീഫ് നാട്ടിക,മുഹീനുദ്ദീന്‍ വലപ്പാട്,ട്രഷറര്‍ നൗഷാദ് നാട്ടിക,ശിഹാബ് കടവില്‍ നേതൃത്വം നല്കി. മണ്ഡലം സെക്രട്ടറി പികെ നൗഫര്‍ നന്ദി പറഞ്ഞു.