
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ദുബൈ: കേരളത്തിലെ ഏറ്റവും പൗരാണികവും പാരമ്പര്യസമ്പന്നവുമായ പൈതൃക നഗരങ്ങളിലൊന്നായ നീലേശ്വരം നഗരസഭയുടെ സമഗ്ര വികസന സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിഷന്‍ 2030 നീലേശ്വരം സ്ട്രാറ്റജിക് ഡെവലപ്മെന്റ് സമ്മിറ്റ് 2026 ഏപ്രില്‍ മാസത്തില്‍ അബുദാബിയിലെ ഗ്രാന്‍ഡ് അറീനയില്‍ നടക്കും. ഇന്ത്യക്ക് പുറത്ത് ഒരു നഗരസഭയുടെ വികസനം ചര്‍ച്ച ചെയ്യുന്ന ആദ്യ സമ്മേളനമാകും ഇത്. മന്ത്രിമാര്‍, എം പിമാര്‍, നഗരസഭ ചെയര്മാന്, വൈസ് ചെയര്മാന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര് എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍, ജി സി സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശികളായ വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. പ്രത്യേക ക്ഷണം ലഭിച്ച ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 200 നീലേശ്വരം സ്വദേശികള്‍ക്കാണ് പ്രവേശനം ലഭിക്കുക. പരിപാടി ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണിക്ക് സമാപിക്കും. അടിസ്ഥാന സൗകര്യ വികസനം, റെയില്‍വേ റോഡ് മേഖലയില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പങ്കെടുക്കും. ഭാവിയില്‍ നീലേശ്വരം നഗരം എങ്ങനെ രൂപപ്പെടണം, മുന്ഗണനാപ്രധാന മേഖലകള്‍ എന്തൊക്കെയായിരിക്കണം, എങ്ങനെ സുസ്ഥിരവും സമൃദ്ധവുമായ നഗരമായി വളരണമെന്ന് മുഖ്യ ചര്‍ച്ചാവിഷയമായിരിക്കും. വികസനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍, വിദ്യാഭ്യാസം, ആരോഗ്യരംഗം, ടൂറിസം മേഖല എന്നിവ ഉള്‍പ്പെടുത്തി നീലേശ്വരത്തിന്റെ സാംസ്കാരിക പൈതൃകവും ചരിത്ര മഹത്വവും സംരക്ഷിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളാല്‍ സമ്പന്നമായ മാതൃക നഗരസഭയായി മാറിക്കൊണ്ടുവരുകയാണ് വിഷന്‍ 2030 ദര്‍ശനം. സമ്മിറ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. യുഎഇയില്‍ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശികളായ വ്യവസായ പ്രമുഖരുടെ പിന്തുണയോടെ അബുദാബി ആസ്ഥാനമായുള്ള awe മീഡിയ ഏജന്‍സിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.