
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു ; രാജ്യത്തെ ഏറ്റവും വലിയ അഗ്നിതാണ്ഡവം
തെല്‍അവീവ്: ഇസ്രാഈലിലെ ജറുസലേമില്‍ കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അടയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക അടിയന്തരാവസ്ഥ മാത്രമല്ല, രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ആളിപ്പടര്‍ന്ന അഗ്നിതാണ്ഡവത്തില്‍ മൂവ്വായിരം ഏക്കര്‍ പ്രദേശമാണ് കത്തിച്ചാമ്പലായത്. 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ കാട്ടുതീ അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രധാന ഹൈവേകള്‍ അടച്ചിരിക്കുകയാണ്. അടിയന്തരമായി തീയണക്കാന്‍ ഇസ്രാഈല്‍ ലോക രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഇറ്റലിയും ക്രൊയേഷ്യയും മൂന്ന് അഗ്നിശമന വിമാനങ്ങള്‍ അയച്ചിട്ടുണ്ട്. തീ നിയന്ത്രിക്കാന്‍ സാധിക്കുന്നതില്ലെന്ന് ജറുസലേം ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസ് കമാന്‍ഡര്‍ ഷ്മുലിക് ഫ്രീഡ്മാന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജറൂസലേം കുന്നുകളില്‍ നിന്ന് ഉത്ഭവിച്ച തീ ശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഉടനടി അഞ്ചോളം പ്രദേശങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. വൈകുന്നേരമായപ്പോഴേക്കും നൂറ്റി അമ്പതിലേറെ ഫയര്‍ എഞ്ചിനുകള്‍ ഒരുമിച്ച് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും ഫലം കണ്ടില്ല.. ലാത്രൂന്,നെവേ,ഷാലോം,എസ്റ്റോള്‍ എന്നീ വനപ്രദേശങ്ങളില്‍ നിന്നാണ് ആദ്യം കനത്ത തീ പടര്‍ന്നത്. പിന്നീട് മെവോ ഹോറോണ്‍,ബര്‍മ റോഡ്,മെസിലാത് സിയോണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.