
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
മസ്കത്ത്: സമകാലിക സാഹചര്യത്തില്‍ പുതു തലമുറയെ വിമര്‍ശന വിധേയമാക്കാതെ നന്മകളെ ഉള്‍കൊണ്ട് വിശാലമായ സമീപനം സ്വീകരിക്കണമെന്ന് എന്‍സി ജംഷീറലി ഹുദവി പറഞ്ഞു. മസ്കത്ത് കെഎംസിസി അല്‍ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കുടുംബ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു. സീബ് ഫാമില്‍ നടന്ന സംഗമം കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹിം വറ്റലൂര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ആലുവ അധ്യക്ഷനായി. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ഷാജഹാന്,ഷമീര്‍ പാറയില്‍,അഷ്റഫ് നാദാപുരം,എംടി അബൂബക്കര്‍ പ്രസംഗിച്ചു. ജംഷീറലി ഹുദവി എഴുതിയ മുസ്ലിംലീഗ് നോവല്‍ ‘ഹാജി’യുടെ ജിസിസിതല പ്രകാശനം അല്‍ ഖൂദ് കെഎംസിസി സെക്രട്ടറി സുഹൈറിന് കോപ്പി നല്കി ജംഷീറലി ഹുദവി നിര്‍വഹിച്ചു.
ജീവിതശൈലി രോഗങ്ങളെ കുറിച്ച് ഇന്റേണല്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ.മിര്വസ് സുല്ഫിക്കറലിയുടെ ആരോഗ്യ പഠന ക്ലാസും മെന്റലിസ്റ്റ് സുജിത്തിന്റെ മെന്റലിസം ഷോയും നടന്നു. ജംഷീറലി ഹുദവി്ക്ക് അല്‍ഖൂദ് ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം സിവിഎം ബാവ വേങ്ങര സമര്‍പിച്ചു. ഡോ.മിര്വസ് സുല്‍ഫിക്കര്‍, മെന്റലിസ്റ്റ് സുജിത്,സ്കൈ റൈസ് എംഡി മുഹമ്മദ് റസല്‍ എന്നിവര്‍ക്കുള്ള സ്നേഹോപഹാരങ്ങള്‍ ജംഷീറലി ഹുദവി നല്കി.
കുട്ടികള്‍ക്കായി ഫാന്‍സി ഡ്രസ്,ബട്ടണ്‍ കളക്ഷന്‍,പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരങ്ങളും സ്ത്രീകള്‍ക്കായി വടംവലി,പെനാല്‍ട്ടി ഷൂട്ടൗട്ട്,ബോള്‍ പാസിങ് മത്സരങ്ങളും സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംഗമത്തിന് ആവേശം പകര്‍ന്ന് ഗാനമേളയും അരങ്ങേറി. ടിപി മുനീര്‍ സ്വാഗതവും കെകെ ഷാജഹാന് നന്ദിയും പറഞ്ഞു.