
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
ദുബൈ: ദുബൈക്കും ഷാര്‍ജയ്ക്കും ഇടയില്‍ പുതിയ ഇന്റര്‍സിറ്റി ബസ് സര്‍വീസ് മെയ് രണ്ടിന് ആരംഭിക്കുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രഖ്യാപിച്ചു. പുതിയ ഇ 308 റൂട്ട് ദുബൈ സ്റ്റേഡിയം ബസ് സ്റ്റേഷനെ ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. 12 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പുതിയ റൂട്ട് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും കാര്യക്ഷമവും സുഖകരവുമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്ന് ആര്‍ടിഎ അറിയിച്ചു. ചില റൂട്ട് മാറ്റങ്ങള്‍:
റൂട്ട് 17: നിലവില്‍ അല്‍ സബ്ക ബസ് സ്റ്റേഷന് പകരം ബനിയാസ് സ്ക്വയര്‍ മെട്രോ സ്റ്റേഷനില്‍ അവസാനിക്കുന്നു. റൂട്ട് 24: അല്‍ നഹ്ദ 1 ഏരിയയ്ക്കുള്ളില്‍ റൂട്ട് മാറ്റി. റൂട്ട് 44: ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലേക്ക് സര്‍വീസ് നടത്തുന്നതിനായി അല്‍ റെബത്ത് സ്ട്രീറ്റില്‍ നിന്ന് റൂട്ട് മാറ്റി. റൂട്ട് 56: ഡിഡബ്ല്യുസി സ്റ്റാഫ് വില്ലേജിലേക്ക് എത്തുന്നതുവരെ നീട്ടി. റൂട്ട് 66 ആന്റ് 67: അല്‍ റുവായ ഫാം ഏരിയയില്‍ ഒരു പുതിയ സ്റ്റോപ്പ് ചേര്‍ത്തു. റൂട്ട് 32 സി: അല്‍ ജാഫിലിയ ബസ്സ്റ്റേഷനും അല്‍ സത്വ ബസ് സ്റ്റേഷനും ഇടയിലുള്ള സര്‍വീസ് വെട്ടിക്കുറച്ചു. അല്‍ സത്വയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് തുടര്‍ച്ചയായ സേവനത്തിനായി റൂട്ട് എഫ് 27 ഉപയോഗിക്കാം.
റൂട്ട് സി 26: ബസ്സ്റ്റോപ്പ് അല്‍ ജാഫിലിയ ബസ് സ്റ്റേഷനില്‍ നിന്ന് മാക്സ് മെട്രോ ലാന്‍ഡ് സൈഡ് ബസ്സ്റ്റോപ്പ് 2 ലേക്ക് മാറ്റി. റൂട്ട് ഇ 16: ഇപ്പോള്‍ അല്‍ സബ്ക ബസ് സ്റ്റേഷന് പകരം യൂണിയന് ബസ്സ്റ്റേഷനില് അവസാനിക്കും.
റൂട്ട് എഫ് 12: അല്‍ സത്വ റൗണ്ട്എബൗട്ടിനും അല്‍ വാസല്‍ പാര്‍ക്കിനും ഇടയിലുള്ള ഭാഗം വെട്ടിക്കുറച്ചു. റൂട്ട് ഇപ്പോള്‍ കുവൈറ്റ് സ്ട്രീറ്റ് വഴി തിരിച്ചുവിട്ടു. റൂട്ട് എഫ് 27: ബസ് സ്റ്റോപ്പ് അല്‍ ജാഫിലിയ ബസ് സ്റ്റേഷനില്‍ നിന്ന് മാക്സ് മെട്രോ ലാന്‍ഡ് സൈഡ് ബസ്്സ്റ്റോപ്പ് 2 ലേക്ക് മാറ്റി.
റൂട്ട് എഫ് 47: ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കുള്ളില്‍ വഴി തിരിച്ചുവിട്ടു. റൂട്ട് എഫ് 54: പുതിയ ജാഫ്സ സൗത്ത് ലേബര്‍ ക്യാമ്പിലേക്ക് സേവനം നല്‍കുന്നതിനായി വിപുലീകരിച്ചു. റൂട്ട് എക്സ് 92: അല്‍ ജാഫിലിയ ബസ് സ്റ്റേഷനില്‍ നിന്ന് മാക്സ് മെട്രോ ലാന്‍ഡ് സൈഡ് ബസ്സ്റ്റോപ്പ് 1ലേക്ക് ബസ്സ്റ്റോപ്പ് മാറ്റി.
‘പൊതു ബസ് ശൃംഖല വികസിപ്പിക്കുന്നതിനും മെട്രോ,ട്രാം,മറൈന്‍ ഗതാഗതം തുടങ്ങിയ മറ്റ് ഗതാഗത രീതികളുമായുള്ള സംയോജനം മെച്ചപ്പെടുത്തുന്നതിനും ആര്‍ടിഎ പ്രതിജ്ഞാബദ്ധമാണെന്ന് ആര്‍ടിഎ പൊതുഗതാഗത ഏജന്‍സിയിലെ പ്ലാനിംഗ് ആന്റ്് ബിസിനസ് ഡെവലപ്മെന്റ് ഡയരക്ടര്‍ ആദേല്‍ ഷക്കേരി പറഞ്ഞു. എമിറേറ്റിലുടനീളമുള്ള യാത്രകള്‍ക്ക് പൊതുഗതാഗതത്തെ മുന്‍ഗണനയോടെ തിരഞ്ഞെടുക്കുന്നതിന് ഇന്റര്‍മോഡല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് ഏറെ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.