
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
ദുബൈ: ദുബൈയില്‍ കൂടുതല്‍ പെയ്ഡ് പാര്‍കിങ് സ്ഥലങ്ങള്‍ വരുന്നു. ഇനി സൗജന്യമായി പാര്‍ക് ചെയ്യുന്ന ഇടങ്ങള്‍ ഇല്ലാതാവും. താമസക്കാരും മറ്റും വേറെ സ്ഥലങ്ങള്‍ നോക്കേണ്ടിവരും. ജൂലൈ മാസത്തോടെ പുതിയ പാര്‍കിങ് സ്ഥലങ്ങള്‍ വരുമെന്നാണ് പറയുന്നത്. ദുബൈയിലെ പ്രധാനപ്പെട്ട ആറ് കമ്യൂണിറ്റികളിലാണ് പെയ്ഡ് പാര്‍ക്കിങ് നിലവില്‍ വരുന്നത്. ജദ്ദാഫ് വാട്ടര്‍ഫ്രണ്ട്, അല്‍ സുഹൂഫ് ഗാര്‍ഡന്‍സ്, അര്‍ജാന്‍, മജാന്‍, ലിവാന്‍ 1,2, ദുബൈ ലാന്‍ഡ് റെസിഡന്‍സ് കോംപ്ലക്സ്. രണ്ട് സോണുകളാക്കി തിരിച്ച് വ്യത്യസ്ത ഫീസായിരിക്കും ഈടാക്കുക. ഒരു സോണില്‍ അരമണിക്കൂറിന് 2 ദിര്‍ഹം ഈടാക്കുമ്പോള്‍ അടുത്ത സോണില്‍ ഒരു മണിക്കൂറിന് 3 ദിര്‍ഹവും നല്‍കണം. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക. എസ്എംഎസ്, വാട്സ് ആപ്പ്, ആര്‍ടിഎ ആപ്പ് എന്നിവ വഴി പാര്‍ക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. പാര്‍ക്കിങ് മെഷീനില്‍ നേരിട്ട് പണമായും ക്രെഡിറ്റ്, ഡെബിറ്റ്, നോല്‍ കാര്‍ഡുകള്‍ വഴിയും പണമടക്കാം.