
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
അബുദാബി : അറബി ഭാഷാ പഠനത്തിനും ഇസ്്ലാമിക വിജ്ഞാന വ്യാപനത്തിനുമായി യുഎഇയില്‍ പുതിയ പദ്ധതി ആരംഭിക്കുന്നു. ഇതിനായി എമിറേറ്റ്സ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് എജ്യുക്കേഷന്‍ (ഇസിഎഇ) അറബി ഭാഷയിലും ഇസ്ലാമിക് സ്റ്റഡീസിലും വൈദഗ്ധ്യമുള്ള ഭാവി അധ്യാപകരുടെ ആദ്യ സംഘം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്‍സര്‍വീസ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എജ്യൂക്കേഷന്‍,പ്രീസര്‍വീസ് സെക്കന്ററി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമുകള്‍ക്ക് കീഴില്‍ അധ്യാപകര്‍ക്ക് പ്രഫഷണല്‍ പരിശീലനം നല്‍കും.
വിദ്യാഭ്യാസത്തിന്റെ ഭാവിക്കായി ഏറ്റവും പുതിയ ഡിജിറ്റല്‍ ടൂളുകള്‍ പ്രയോജനപ്പെടുത്തുന്ന നൂതനവും സംവേദനാത്മകവുമായ അധ്യാപന രീതികള്‍ സ്വീകരിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം. അറബിക് ഭാഷയ്ക്കും ഇസ്ലാമിക പഠനങ്ങള്‍ക്കുമുള്ള അക്കാദമിക് പ്രോഗ്രാമുകളില്‍ എന്റോള്‍ ചെയ്ത 80 പുതിയ വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഉദ്ഘാടന ഭാഗമായി നടന്ന ഓറിയന്റേഷന്‍ സെഷനില്‍ പങ്കെടുത്തു. ‘അറബിക് ഭാഷയും ഇസ്ലാമിക പഠനങ്ങളും യുഎഇയുടെ സ്കൂള്‍ പാഠ്യപദ്ധതിക്ക് വളരെക്കാലമായി അടിത്തറയിട്ടിട്ടുണ്ട്. യൂണിയന് കാലഘട്ടത്തിന് മുമ്പുള്ള യുഎഇയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഐഡന്റിറ്റിയുടെ നെടുംതൂണുകളായി ഇത് പ്രവര്‍ത്തിക്കുന്നു. ഇതിന് തന്ത്രപ്രധാനമായ മുന്‍ഗണന നല്‍കുക വഴി വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള തങ്ങളുടെ ലക്ഷ്യങ്ങളെയും പദ്ധതികളെയും ഇത് ശക്തമായി പിന്തുണയ്ക്കുമെന്ന് ഇസിഎഇ വൈസ് ചാന്‍സലര്‍ ഡോ. മേ അല്താഈ പറഞ്ഞു. ‘കൂടാതെ,രാജ്യത്തിന്റെ ദേശീയ ഐഡന്റിറ്റിയും മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന ഉപകരണങ്ങളായി ഈ വിഷയങ്ങളുടെ പ്രചാരണവും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടും പ്രതിബദ്ധതയുമാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്.
ഈ സുപ്രധാന വിഷയങ്ങളില്‍ യോഗ്യതയുള്ള അധ്യാപകരെ ശാക്തീകരിക്കുന്നതിലൂടെ നൂതനമായ രീതികള്‍ സ്വീകരിക്കുന്നത് ഉറപ്പാക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നവെന്നും വിസി കൂട്ടിച്ചേര്‍ത്തു.
ഇന്‍സര്‍വീസ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷനിലെ 25 ക്രെഡിറ്റ് മണിക്കൂര്‍ അടങ്ങുന്ന ഒരു വര്‍ഷത്തെ പ്രോഗ്രാം പ്രൈമറി,സെക്കന്ററി സ്കൂള്‍ അധ്യാപകര്‍ക്ക് അവരുടെ കഴിവുകള്‍ പരിഷ്കരിക്കാനും ക്ലാസ് റൂം പ്രാക്ടീസുകള്‍ മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്. പ്രീസര്‍വീസ് സെക്കന്ററി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷനിലൂടെ 25 ക്രെഡിറ്റ് മണിക്കൂര്‍ അടങ്ങുന്ന ഒരു വര്‍ഷത്തെ പ്രോഗ്രാം അധ്യാപന ജീവിതം തുടരാന്‍ ആഗ്രഹിക്കുന്ന ബിരുദധാരികളെ ലക്ഷ്യംവച്ചുള്ളതുമാണ്.