
ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും
ദുബൈ: കഠിനമായ ചൂടിനെ മറന്ന് രാത്രികാലങ്ങളില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ബീച്ചുകളില്‍ നീന്തിതുടിക്കാന്‍ അനുമതി. അബുദാബിയിലും ദുബൈയിലുമായി അഞ്ച് ബീച്ചുകളിലാണ് രാത്രിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. യുഎഇയില്‍ താപനിലയും ഈര്‍പ്പവും കുതിച്ചുയരുന്നത് തുടരുകയാണ്. ഇക്കാരണത്താല്‍ നിരവധി ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് പകല്‍ സമയത്ത് നീന്താന്‍ പ്രയാസമാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥ പകല്‍ ബീച്ച് സന്ദര്‍ശനങ്ങള്‍ അസ്വസ്ഥമാക്കുകയും ചിലപ്പോള്‍ സുരക്ഷിതമല്ലാതാക്കുകയും ചെയ്യുന്നു. ഇത് കണക്കിലെടുത്താണ് താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബദല്‍ സംവിധാനമൊരുക്കുന്നത്. അബുദാബിയില്‍ കോര്‍ണിഷ് ബീച്ചാണ് രാത്രി നീന്തലിനായി തുറന്നിരിക്കുന്നത്. ഇതിനായി ബീച്ചില്‍ നല്ല വെളിച്ചം ഒരുക്കിയിട്ടുണ്ട്. കൂടാതെ ലൈഫ് ഗാര്‍ഡുകള്‍, പ്രഥമശുശ്രൂഷാ സേവനങ്ങള്‍, വോളിബോള്‍, ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍ എന്നിവയ്ക്കായി സ്പോര്‍ട്സ് കോര്‍ട്ടുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കോര്‍ണിഷ് നൈറ്റ് ബീച്ച് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെയും സന്ദര്‍ശകര്‍ക്കും നീന്തല്‍ക്കാര്‍ക്കും പ്രവേശിക്കാം. അബുദാബിയിലെ മര്‍സാന നൈറ്റ് ബീച്ചും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്. ലൈഫ് ഗാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നീന്താനും സുഖപ്രദമായ ലോഞ്ചറുകള്‍, ഡൈനിംഗ് ഓപ്ഷനുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ആസ്വദിക്കാനും അവസരം നല്കുന്നു. ഇവിടെ രാത്രി നീന്തല്‍ സീസണ് ജൂലൈ 1 ന് ആരംഭിച്ചു. ഇത് സെപ്റ്റംബര്‍ 30 ചൊവ്വാഴ്ച വരെ തുടരും. പ്രവൃത്തി ദിവസങ്ങളില്‍, സൂര്യാസ്തമയം മുതല്‍ രാത്രി 10 മണി വരെ രാത്രി നീന്തല്‍ അനുവദിക്കും. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയും അവധി ദിവസങ്ങളിലും സൂര്യാസ്തമയം മുതല്‍ അര്‍ദ്ധരാത്രി വരെ ബീച്ച് തുറന്നിരിക്കും.
ഇവിടെ സന്ദര്‍ശകര്‍ക്ക് ദിവസങ്ങളുടെ അടിസ്ഥാനത്തില്‍ ഫീസ് നല്‍കേണ്ടിവരും. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.
ദുബൈയിലെ മൂന്ന് ബീച്ചുകള്‍ രാത്രി നീന്തല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജുമൈറ 2, ജുമൈറ 3, ഉം സുഖീം 1, എന്നീ ബീച്ചുകളിലാണ് സൗകര്യം.
ഈ മൂന്ന് ബീച്ചുകളും ഏകദേശം 800 മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. 2023 മെയ് മാസത്തില്‍ തുറന്നതിനുശേഷം ഏകദേശം 1.5 ദശലക്ഷം ആളുകള്‍ ഇവിടെ സന്ദര്‍ശിച്ചു. ഇവിടെ പ്രവേശനം സൗജന്യമാണ്. സുരക്ഷിതവുമായ നീന്തല്‍ അനുഭവം ഉറപ്പാക്കാന്‍ എല്‍ഇഡി ലൈറ്റിംഗ് ടവറുകളും ഇലക്ട്രോണിക് സുരക്ഷാ സ്ക്രീനുകളും ഉണ്ട്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നിരീക്ഷിക്കുന്ന, രക്ഷാപ്രവര്‍ത്തനവും പ്രഥമശുശ്രൂഷാ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. യോഗ്യതയുള്ള ലൈഫ് ഗാര്‍ഡുകളും ഈ ബീച്ചുകളില്‍ 24 മണിക്കൂറും നിലയുറപ്പിച്ചിട്ടുണ്ട്. ദുബൈയിലെ ഈ ബീച്ചുകളില്‍ നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.