
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ന്യൂഡല്‍ഹി: നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനില്‍ പോകാന്‍ അനുമതിയില്ല. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളി. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ടുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്, ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ട് പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനുള്ള നിര്‍ദേശമാണ് സുപ്രീംകോടതി ആക്ഷന്‍ കൗണ്‍സിലിന് നല്‍കിയത്. ഇതുപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഈ അപേക്ഷക്കാണ് അനുമതി നിഷേധിച്ചത്. ഇന്ത്യക്ക് യമനുമായി നയതന്ത്ര ബന്ധമില്ല, സുരക്ഷാ പ്രശ്നങ്ങളുണ്ട് തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് അനുമതി നിഷേധിച്ചത്.