
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
യമന്‍: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് തലാലിന്റെ സഹോദരന് അബ്ദുല്‍ ഫതാഹ് യമനിലെ പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്കി. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാതിരിക്കാന്‍ ആവശ്യ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള മധ്യസ്ഥ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് തലാലിന്റെ കുടുംബത്തില്‍ നിന്നുതന്നെ ഒരാള്‍ അതിനെതിരെ രംഗത്ത് വന്നത്. നിമിഷ പ്രിയക്ക് മാപ്പ് നല്കാന് കുടുംബം തയാറായതിനെതിരെ സഹോദരന് നേരത്തെയും രംഗത്തെത്തിയിരുന്നു. ബ്ലഡ്മണി നല്കി നിമിഷ പ്രിയക്ക് മാപ്പ് നല്കാന് കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ യമനിലെ സൂഫി പണ്ഡിതനുമായി ബന്ധപ്പെട്ട ശേഷം നിമിഷ പ്രയിയുടെ വധശിക്ഷ മാറ്റിവെച്ചുവെന്ന് കാന്തപുരം അബുബക്കര്‍ മുസ്ലിയാരും അറിയിച്ചിരുന്നു. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം സമര്‍പ്പിച്ച അപേക്ഷയാണ് വിദേശകാര്യമന്ത്രാലയം തള്ളിയത്. യമനുമായി നയതന്ത്ര ബന്ധമില്ലെന്നതടക്കം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബമോ അവരുത്തരവാദപ്പെടുത്തിയ പ്രതിനിധികളോ തമ്മില്‍ മാത്രമാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.