
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
നിഷ്ക മൊമെന്റസ് ജ്വല്ലറി സ്ത്രീകള്‍ക്കായി നൈല കളക്ഷന്‍ എന്ന പേരില്‍ പുതിയ കളക്ഷന്‍ പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും വ്യക്തിത്വത്തിനും ഒരു ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷന്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഉടമകള്‍ ദുബൈയില്‍ അറിയിച്ചു. പുതിയൊരു ആഭരണ കളക്ഷനുമുപരി, മാറുന്ന ലോകത്തിന്റെ മുഖമുദ്രയായ സ്ത്രീകളുടെ ആത്മവിശ്വാസം, അഭിമാനം, തകര്‍ക്കാനാവാത്ത ഉള്‍ക്കരുത്ത് എന്നിവയെ ഒരു ആഘോഷമാക്കുന്നതാണ് നൈല കളക്ഷന്‍. ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന ചെറുതോ വലുതോ ആയ ഓരോ സന്ദര്‍ഭങ്ങളിലും, അവളുടെ സ്വത്വം പ്രതിഫലിക്കുന്നതിന് ഉതങ്ങുന്ന രീതിയിലാണ് നൈല കളക്ഷനിലെ ഓരോ ആഭരണവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൗന്ദര്യത്തിനൊപ്പം എന്നും സ്ത്രീയുടെ കരുത്തും നിശ്ചയദാര്‍ഢ്യവും സന്തോഷങ്ങളും ആഘോഷമാക്കുന്ന ഒരു ബ്രാന്‍ഡാണ് നിഷ്കയെന്നും, ഈ മൂല്യങ്ങള്‍ കൃത്യമായി ജീവിതത്തില്‍ പ്രതിഫലിപ്പിക്കുന്ന വ്യക്തിത്വമാണ് നൈല ഉഷയുടെയെന്നും മോറിക്കാപ്പ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ നിഷിന് തസ്ലിം അഭിപ്രായപ്പെട്ടു. നിര്‍ഭയത്വത്തോടെ ഒരാളുടെ സ്വത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുന്നതും ജീവിതത്തിലെ ഓരോ നാഴികക്കല്ലും ആഘോഷിക്കുന്നതുമാണ്. ഈ ആഭരണങ്ങളിലൂടെ അവരുടെ യാത്രയുടെ ഭാഗമാക്കുന്നതിനും എനിക്ക് അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന്’ നിഷ്ക മൊമെന്റസ് ജ്വല്ലറിയുമായുള്ള സഹകരണത്തെക്കുറിച്ച് നൈല ഉഷ പങ്കുവെച്ചു. നിഷ്കയുടെ നൈല കളക്ഷന്‍ കരാമ സെന്ററിലെ നിഷ്ക സ്റ്റോറിലും അല്‍ ബര്‍ഷയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും ഫെബ്രുവരി 15 മുതല്‍ ലഭിക്കും.